Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി
31/03/2023
രാഹുല്‍ ഗാന്ധിയുടെ ലോകസഭാഗത്വം റദ്ദ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് പി.കെ മണിലാല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാഗംത്വം റദ്ദ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍  സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനു ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ മണിലാല്‍ ധര്‍ണാസമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബി.ഐ പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആര്‍ രമേശന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.എന്‍ ഹര്‍ഷകുമാര്‍, ഗിരിജ ജോജി, പി.വി സുരേന്ദ്രന്‍, ശ്രീരാമചന്ദ്രന്‍, കെ.കെ രാജു, ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് കെ.എന്‍ രമേശന്‍, പി.വി ഷാജി, ഇടവട്ടം ജയകുമാര്‍, സി.സുരേഷ് കുമാര്‍, ഗീത കാലാക്കല്‍, ഓമന ശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.