Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യഗ്രഹ സ്മരണകളുയര്‍ത്തി സ്മൃതിസംഗമം
31/03/2023
വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് സിപിഎം നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ നടത്തിയ സ്മൃതിസംഗമവും ദീപം തെളിക്കലും ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അയിത്തത്തിനെതിരെ നടന്ന വൈക്കം സത്യഗ്രഹത്തിന്റെ സ്മരണകളുയര്‍ത്തി സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്മൃതിസംഗമവും ദീപം തെളിക്കലും നടത്തി. തലയോലപ്പറമ്പില്‍ സിപിഎം ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ് ഉദ്ഘാടനം ചെയ്തു. വടയാറില്‍ എം.പി ജയപ്രകാശ്, കുലശേഖരമംഗലത്ത് പി.ആര്‍ സലില, വടകരയില്‍ വി.എന്‍ ബാബു, ചെമ്പില്‍ കെ.കെ രഞ്ജിത്ത്, വെള്ളൂരില്‍ ആര്‍ നികിതകുമാര്‍, ബ്രഹ്‌മമംഗലത്ത് സുകന്യ സുകുമാരന്‍, മറവന്‍തുരുത്തില്‍ കെ.ബി രമ, കെപിപിഎല്ലില്‍ കെ.യു ജോര്‍ജ് എന്നിവര്‍ സ്മൃതിസംഗമം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ബഹുജന സംഘടനാ പ്രവര്‍ത്തകര്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.