Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ 64 കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു
31/03/2023
ശുദ്ധജല ക്ഷാമം നേരിടുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം സംഭരിച്ചു വെക്കാന്‍ നഗരസഭ നല്‍കുന്ന വാട്ടര്‍ ടാങ്കുകളുടെ വിതരണം ചെയര്‍പേഴ്സണ്‍ രാധിക ശ്യം നിര്‍വഹിക്കുന്നു.

വൈക്കം: കുടിവെള്ളക്ഷാമം നേരിടുന്ന കുടുംബങ്ങളെ സഹായിക്കാന്‍ വൈക്കം നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി വിവിധ വാര്‍ഡുകളില്‍പ്പെട്ട 64 കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. ശക്തമായ ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ വെള്ളം സംഭരിച്ച് കരുതിവെക്കാനുള്ള ടാങ്കുകളാണ് വിതരണം ചെയ്തത്. ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍ അയ്യപ്പന്‍, നഗരസഭ സെക്രട്ടറി രമ്യ കൃഷ്ണന്‍, ലേഖാ ശ്രീകുമാര്‍, സിന്ധു സജീവന്‍, പ്രീത രാജേഷ്, രേണുക രതീഷ്, ആര്‍ സന്തോഷ്, അശോകന്‍ വെള്ളാവേലി, എബ്രഹാം പഴയകടവന്‍, എം.കെ മഹേഷ,് രാജശ്രീ വേണുഗോപാല്‍, ബി രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.