Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യ സംസ്‌കരണത്തില്‍ മികച്ച സേവനം നടത്തിയ ഹരിത കര്‍മ സേനാംഗങ്ങളെ ആദരിച്ചു
29/03/2023
വൈക്കം മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്വത്തില്‍ ആറു ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും മികച്ച സേവനം നടത്തിയ 15 ഹരിത കര്‍മ സേനാംഗങ്ങളെ കേരളാ റബര്‍ പ്രൊഡക്ട്‌സ് ചെയര്‍പേഴ്സണ്‍ ഷീലാ തോമസ് ആദരിക്കുന്നു.

വൈക്കം: വൈക്കം മാനേജ്മെന്റ് അസോസിയേഷന്റെ സ്ഥാപക ദിനത്തോടബനുബന്ധിച്ച് വൈക്കം ബ്ലോക്കിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും മികച്ച സേവനം നടത്തിയ പതിനഞ്ച് ഹരിത കര്‍മ സേനാംഗങ്ങളെ ആദരിച്ചു. ഗായിക വൈക്കം വിജയലക്ഷമിയാണ് ഇവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കിയത്. ഖരമാലിന്യ സംസ്‌കരണം എന്ന വിഷയത്തില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി രാജേന്ദ്ര പ്രസാദ് വിഷയം അവതരിപ്പിച്ചു. കേരള റബര്‍ പ്രൊഡക്ട്‌സ് ചെയര്‍പേഴ്‌സണ്‍ ഷീല തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. പി വേണു അധ്യക്ഷത വഹിച്ചു. മോട്ടിവേഷണല്‍ സ്പീക്കര്‍ പ്രീത് ഭാസ്‌കര്‍, ഡോ. വൈക്കം വിജയലക്ഷ്മി, ജനറല്‍ സെക്രട്ടറി എം രാജു, സെക്രട്ടറി ജനറല്‍ എസ് സനീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്‍ ഷൈലകുമാര്‍, കെ.ബി രമ, കെ.ആര്‍ ആനന്ദവല്ലി, വിഎംഎ പബ്ലിക് റിലേഷന്‍ സെക്രട്ടറി അഡ്വ. കെ.കെ ശിവജി എന്നിവര്‍ പ്രസംഗിച്ചു.