Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം: ഐഎന്‍ടിയുസി വിളംബര ജാഥ നടത്തി
29/03/2023
വൈക്കം സത്യഗ്രഹ ആഘോഷത്തിന്റെ ഭാഗമായി ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിളംബരജാഥ ജാഥാ ക്യാപ്റ്റന്‍ ഫിലിപ്പ് ജോസഫിന് പതാക കൈമാറി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ പ്രചരണാര്‍ത്ഥം ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളംബര ജാഥ നടത്തി. വലിയകവലയില്‍ നിന്നും ബോട്ട് ജെട്ടി മൈതാനത്തേക്കാണ് വിളംബര ജാഥ പുറപ്പെട്ടത്. നൂറുകണക്കിന് ഐഎന്‍ടിയുസി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിളംബര ജാഥയില്‍ അണിചേര്‍ന്നു. ജാഥാ ക്യാപ്റ്റന്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന് പതാക കൈമാറി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി.വി പ്രസാദ്, എം.എന്‍ ദിവാകരന്‍ നായര്‍, നന്തിയോട് ബഷീര്‍, ജോയി സ്‌കറിയ, ആര്‍ സജീവ്, ഐഎന്‍ടിയുസി സംസ്ഥാന ഭാരവാഹികളായ അനിയന്‍ മാത്യു, ജിജി പോത്തന്‍, ജോമോന്‍ കുളങ്ങര, ജില്ലാ ഭാരവാഹികളായ പി.വി സുരേന്ദ്രന്‍, ഇടവട്ടം ജയകുമാര്‍, വി.ടി ജയിംസ്, അശോക് മാത്യു, സക്കറിയ സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.