Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭൂതങ്കേരില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഷ്ടബന്ധകലശം
27/04/2016

എസ്.എന്‍.ഡി.പി യോഗം 133-ാം നമ്പര്‍ വടയാര്‍ കിഴക്കേക്കര ശാഖയിലെ ഭൂതങ്കേരില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഷ്ടബന്ധകലശം (സഹസ്രകലശാഭിഷേകം) 29 മുതല്‍ മെയ് നാല് വരെ നടക്കും. ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് തന്ത്രികള്‍ മുഖ്യകാര്‍മികത്വം വഹിക്കും. 29ന് വൈകുന്നേരം ഗുരുപൂജാനന്തരം, ആചാര്യവരണം, തുടര്‍ന്ന് മുളയിടല്‍, പ്രാസാദശുദ്ധി, അസ്ത്ര കലശപൂജ, വാസ്തുഹോമം, വാസ്തുകലശം, വാസ്തുബലി. 30ന് രാവിലെ മഹാഗണപതിഹോമം, ഭഗവതിസേവ, ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, ഹോമകലശാഭിഷേകം, വിശേഷാല്‍പൂജ, വൈകുന്നേരം ലളിതസഹസ്രനാമാര്‍ച്ചന, മുളപൂജ, കുണ്ഡശുദ്ധി. മെയ് ഒന്നിന് രാവിലെ മഹാഗണപതിഹോമം, ഭഗവതിസേവ, ശാന്തിഹോമം, ഹോമകലശാഭിഷേകം, വിശേഷാല്‍പൂജ, വൈകുന്നേരം ഏഴിന് ആത്മീയ പ്രഭാഷണം. രണ്ടിന് രാവിലെ മഹാഗണപതിഹോമം, മുളപൂജ, ഹോമകലശാഭിഷേകം, വിശേഷാല്‍പൂജ, വൈകുന്നേരം ലളിതസ്രനാമാര്‍ച്ചന, ഉഷപൂജ. മൂന്നിന് രാവിലെ മഹാഗണപതിഹോമം, ജലദ്രോണി പൂജ, ബ്രഹ്മകലശപൂജ, വിശേഷാല്‍പൂജകള്‍, വൈകുന്നേരം ലളിതസഹസ്രനാമാര്‍ച്ചന, പരികലശപൂജ, അധിവാസഹോമം, കലശാധിവാസം. നാലിന് രാവിലെ മഹാഗണപതിഹോമം, അധിവാസം, വിടര്‍ത്തിപൂജ, പാണി, 8.10നും 8.56നും മദ്ധ്യേ അഷ്ടബന്ധലേപനം, തുടര്‍ന്ന് ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം, വിശേഷാല്‍പൂജ, ശ്രീഭൂതബലി, ആചാര്യദക്ഷിണ, അമൃതഭോജനം എന്നിവ നടക്കും.