Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പണിമുടക്കാനുള്ള അവകാശം നിഷേധിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം: അഡ്വ. വി.ബി ബിനു
28/03/2023
ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വൈക്കം സീതാറാം ഓഡിറ്റോറിയത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പണിമുടക്കാനുള്ള ജീവനക്കാരുടെ അവകാശം നിഷേധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു. ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നവരെല്ലാം രാജ്യദ്രേഹികളായി പ്രഖ്യാപിച്ചു ജയിലിടക്കുന്ന നയത്തിനെതിരെ ശക്തമായ സംഘടിത പോരാട്ടത്തിന് തയ്യാറാകാന്‍ സര്‍വീസ് സംഘടനകള്‍ മുന്നോട്ടു വരണം. ജീവനക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും നേടിയെടുത്ത അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനും രാഷ്ട്രീയം നോക്കാതെ കടുത്ത പോരാട്ടങ്ങള്‍ നടത്തുന്ന സംഘടനയാണ് ജോയിന്റ് കൗണ്‍സില്‍. അഴിമതിക്കെതിരെ സംഘടനയെടുത്ത നിലപാടുകളും അഴിമതിക്കാര്‍ക്ക് ജോയിന്റ് കൗണ്‍സില്‍ സ്ഥാനം ഉണ്ടാകില്ല എന്ന ഉറച്ച നിലപാടും പൊതുസമൂഹത്തില്‍ സംഘടനക്ക് കൂടുതല്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വി.ബി ബിനു കൂട്ടിച്ചേര്‍ത്തു. വൈക്കം സത്യാഗ്രഹമുള്‍പ്പെടെയുള്ള നവോത്ഥാന സമരങ്ങളാണ് സംഘടനയുടെ അടിത്തറ. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശതാബ്ദി ആഘോഷപരിപാടികളില്‍ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു
വൈക്കം സീതാറാം ഓഡിറ്റോറിയത്തിലെ കെ ചെല്ലപ്പന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം നിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സംഘടനാ റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി പി.എന്‍ ജയപ്രകാശ് പ്രവര്‍ത്തന  റിപ്പോര്‍ട്ടും, ട്രഷറര്‍ പി.ഡി മനോജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ എം.എസ് സുഗൈതകുമാരി, സെക്രട്ടേറിയേറ്റ് അംഗം ഡി ബിനില്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.പി സുമോദ്, എ.ജെ അച്ചന്‍കുഞ്ഞ്, എസ് കൃഷ്ണകുമാരി, എന്‍ അനില്‍, എം.ജെ ബെന്നിമോന്‍, എന്‍ സുദേവന്‍, പി.ആര്‍ ശ്യാംരാജ് എന്നിവര്‍ പ്രസംഗിച്ചു. എ.സി രാജേഷ് രക്തസാക്ഷി പ്രമേയവും എ.എം. അഷ്‌റഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഇ.എ. നിയാസ് പ്രമേയങ്ങളും ബിജു മുളകുപാടം ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.  സര്‍വീസില്‍ നിന്നും വിരമിച്ച സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ സുരേഷിന് യാത്രയയപ്പ്  നല്‍കി. വി.സി ജയന്തിമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനം സിപിഐ സംസ്ഥാന എക്‌സി. അംഗം സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സി.കെ ആശ എംഎല്‍എ  ഉപഹാരസമര്‍പ്പണം നടത്തി. പ്രീതി പ്രഹ്‌ളാദ്, എം.കെ സൗമ്യകുമാരി, എന്‍.കെ. രതീഷ് കുമാര്‍, ഷീല ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എ.ഡി അജീഷ് (പ്രസിഡന്റ്) , എ.എം അഷ്‌റഫ്, എം.കെ സൗമ്യകുമാരി, ബിജു മുളകുപാടം (വൈസ് പ്രസിഡന്റുമാര്‍), പി.എന്‍ ജയപ്രകാശ് (സെക്രട്ടറി), എ.സി രാജേഷ്, എന്‍.കെ രതീഷ് കുമാര്‍, പ്രീതി പ്രഹ്ലാദ് (ജോയിന്റ് സെക്രട്ടറിമാര്‍), പി.ഡി മനോജ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.