Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തണ്ണീര്‍മുക്കം ബണ്ട്: മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സമരം തുടങ്ങി
28/03/2023
തണ്ണീര്‍മുക്കം ബണ്ട് ഉടന്‍ തുറക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) നേതൃത്വത്തില്‍ പ്രൊജക്ട് ഓഫീസിന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരം ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. എം.കെ ഉത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള കാര്‍ഷിക കലണ്ടര്‍ പ്രകാരം മാര്‍ച്ച് 15ന് തുറക്കേണ്ടിയിരുന്ന തണ്ണീര്‍മുക്കം ബണ്ട് ഷട്ടറുകള്‍ ഉടന്‍ തുറക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) നേതൃത്വത്തില്‍ തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹ സമരം ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. എം.കെ ഉത്തമന്‍ ഉദ്ഘാടനം ചെയ്തു. തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു വര്‍ഷം മുഴുവന്‍ തുറന്നിടുക, വേമ്പനാട്ട് കായലിനെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തണ്ണീര്‍മുക്കം പ്രൊജക്ട് ഓഫീസിന് മുന്നില്‍ നടന്ന  സമരത്തില്‍ സമരസമിതി കണ്‍വീനര്‍ ഡി ബാബു അധ്യക്ഷത വഹിച്ചു. കെ.ഡി വിശ്വനാഥന്‍, കെ.ബി ബിമല്‍ റോയി, കെ.ബി ഷാജഹാന്‍, വി.സി മധു, പി.എസ് പുഷ്‌കരന്‍, ജോയി സി.കമ്പക്കാരന്‍, ടി.സി പുഷ്പരാജ്, എസ് പ്രകാശന്‍, സി.പി പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.