Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആറുപതിറ്റാണ്ടുകള്‍ക്കുശേഷം ഇടയാഴം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
27/03/2023
ഇടയാഴം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മണയത്താറ്റുമന ദിനേശന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ഇടയാഴം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറിയപ്പോള്‍ ക്ഷേത്രമുറ്റത്ത് നിറഞ്ഞുകൂടിയ ഭക്തജനങ്ങള്‍ മുരുക സ്തുതികള്‍ ആലപിച്ചു. ആറുപതിറ്റാണ്ടുകാലമായി ഇവിടെ ഉത്സവം മുടങ്ങിയിട്ട്. വീണ്ടും ഉത്സവം തുടങ്ങാന്‍ സാഹചര്യം ഒരുങ്ങിയതില്‍ പ്രദേശവാസികള്‍ ഒന്നടങ്കടം ആഹ്ലാദത്തിലാണ്. ഉത്സവം കൊടിയേറിയപ്പോള്‍ ക്ഷേത്രം മതില്‍ക്കകം ഭക്തജനങ്ങളെ കൊണ്ടു നിറഞ്ഞിരുന്നു. ഉപദേശകസമിതിയുടെയും ഭക്തജനങ്ങളുടെയും കൂട്ടായശ്രമത്തിന്റെ ഫലമായാണ് ഉത്സവം തുടങ്ങാന്‍ അനുമതി ലഭിച്ചത്. ക്ഷേത്രം തന്ത്രി മണയത്താറ്റുമന ദിനേശന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി എം.എസ് രാജേഷ് കൃഷ്ണാലയം സഹകാര്‍മികനായി. കൊടിയേറ്റിനുശേഷം തിരുനടയില്‍ അസി. ദേവസ്വം കമ്മീഷണര്‍ ഇന്ദുകുമാരി ദീപം തെളിയിച്ചു. കലാമണ്ഡപത്തില്‍ ദക്ഷിണേന്ത്യയിലെ ആദ്യ വനിത തബലിസ്റ്റ് രത്‌നശ്രീ അയ്യര്‍ ദീപം തെളിയിച്ചു. സബ്ഗ്രൂപ്പ് ഓഫീസര്‍ കെ.പി പ്രബീന, ക്ഷേത്രം പ്രസിഡന്റ് വെങ്കിടച്ചലം അയ്യര്‍ കൈതാരം, വൈസ് പ്രസിഡന്റ് കെ.സോമന്‍, സെക്രട്ടറി വി.ടി അശോകന്‍, ഭാരവാഹികളായ അമല്‍ കണിയാന്തറ, സുരേഷ് ചക്കനാട്, ഷിബു ഷാജിവനം, പ്രസാദ് കുഴിയില്‍, ഗോപി സുമാഗോപുരം, മനു രേവതി, ബിജീഷ് കുമാര്‍, ചിത്രന്‍ ചിരട്ടേപറമ്പ്, പ്രതാപന്‍ വിഷ്ണുനിവാസ്, മോഹനന്‍ സുചിത്രാലയം എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ദിവസങ്ങളില്‍ കാഴ്ച്ചശ്രീബലി, അന്നദാനം, സംഗീതസദസ്, പാല്‍കാവടി വരവ്, ഭസ്മകാവടി വരവ്, നൃത്തനൃത്ത്യങ്ങള്‍, നൃത്തനാടകം, ആറാട്ടെഴുന്നള്ളിപ്പ്, 25 കലശം, ഉത്സവബലി ദര്‍ശനം, ഓട്ടന്‍തുള്ളല്‍, അത്താഴകഞ്ഞി, ശ്രീബലി എന്നിവ നടക്കും.