Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഞങ്ങളും കൃഷിയിലേക്ക്: നഗരസഭയില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
27/03/2023
വൈക്കം നഗരസഭയുടെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈകളുടെ വിതരണം ചെയര്‍പേഴ്സണ്‍ രാധിക ശ്യാം നിര്‍വഹിക്കുന്നു.

വൈക്കം: വൈക്കം നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതി നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭയിലെ 26 വാര്‍ഡുകളിലേയും മുഴുവന്‍ കുടുംബങ്ങള്‍ക്കും പച്ചക്കറി വിത്തുകള്‍ നല്‍കി പച്ചക്കറി കൃഷി വ്യാപകമാക്കുകയാണ് ലക്ഷ്യം. കൃഷി ഓഫീസര്‍ ഷീല റാണി പദ്ധതി വിശദീകരിച്ചു. നഗരസഭയെ സമ്പൂര്‍ണ പച്ചക്കറി കൃഷി നഗരമാക്കുകയാണ് ലക്ഷ്യമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സജീവന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ എന്‍.അയ്യപ്പന്‍, രേണുക രതീഷ്, ഗിരിജ കുമാരി, ഒ.മോഹനകുമാരി, ആര്‍.സന്തോഷ്, എബ്രഹാം പഴയകടവന്‍, ബി.രാജശേഖരന്‍, ലേഖാ ശ്രീകുമാര്‍, ലേഖാ അശോകന്‍, കവിത രാജേഷ്, രാജശ്രീ വേണുഗോപാല്‍, പ്രീത രാജേഷ്, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി എന്നിവര്‍ പങ്കെടുത്തു.