Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യാഗ്രഹം എല്ലാവരെയും ഒന്നിച്ചണിനിരത്തിയാണ് വിജയം കൊയ്തത്: തിരുവഞ്ചൂര്‍
27/03/2023
കേരളാ പ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയുടെ നേതൃത്വത്തില്‍ നടത്തിയ തീണ്ടല്‍ പലക മറികടക്കല്‍ സമരത്തിന്റെ അനുസ്മരണ സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച വിഭാഗങ്ങള്‍ക്ക് വേണ്ടി അവകാശം സ്ഥാപിച്ചു കൊടുക്കാന്‍ സഞ്ചാരസ്വാതന്ത്ര്യം ഉണ്ടായിരുന്ന വിഭാഗങ്ങള്‍ കൂടി സമരം നടത്തിയ ചരിത്രമാണ് വൈക്കം സത്യാഗ്രഹം എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഈ ലക്ഷ്യത്തിനുവേണ്ടി എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ്മ ഒരുപോലെ ഉണ്ടായതാണ് വൈക്കം സത്യാഗ്രഹസമരത്തിന്റെ വിജയത്തിന് വഴി ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിയുടെ ഭാഗമായി കേരളാ പ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയുടെ നേതൃത്വത്തില്‍ നടത്തിയ തീണ്ടല്‍ പലക മറികടക്കല്‍ സമരത്തിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരനടയ്ക്ക് മുന്നില്‍ അന്ധകാര തോടിനോടു ചേര്‍ന്നു തീണ്ടല്‍ പലക സ്ഥാപിച്ച സ്ഥലത്താണ് സമ്മേളന പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ചെയര്‍മാന്‍ പ്രസാദ് കൊണ്ടൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ ഡോ. എം.സി ദിലീപ് കുമാര്‍, സംസ്ഥാന സെക്രട്ടറി എ.കെ ചന്ദ്രമോഹനന്‍, നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.വി ഉദയഭാനു, എ.എസ് തോമസ്, ബൈജു പൊറ്റാടം, നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം, കെ.പി.സി.സി മെമ്പര്‍ മോഹന്‍ ഡി.ബാബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, പി.പി സിബിച്ചന്‍, ജയ്‌ജോണ്‍ പേരയില്‍, ബി അനില്‍കുമാര്‍, പ്രണവം ഗോപാലകൃഷ്ണന്‍, അബ്ദുൽ സലാം റാവുത്തര്‍, ജല്‍ജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.