Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം: പ്രചാരണ പദയാത്ര തുടങ്ങി
25/03/2023
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന പ്രചാരണ പദയാത്ര ജാഥ ക്യാപ്റ്റന്‍ പി.സി തങ്കരാജിന് പതാക കൈമാറി ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: കെപിസിസിയുടെ ആഭിമുഖ്യത്തിലുള്ള ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്‍ പദയാത്രയുടെയും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ പ്രചരണത്തിന്റെയും ഭാഗമായി മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 15 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന  പദയാത്ര തുടങ്ങി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി തങ്കരാജ് നയിക്കുന്ന രണ്ടു ദിവസം നീളുന്ന ജാഥ കൂട്ടുമ്മേല്‍ ജങ്ഷനില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്  ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സുഭഗന്‍ കൊട്ടാരത്തില്‍ അധ്യക്ഷത വഹിച്ചു. രാജ്യത്തെ ജനാധിപത്യം തകര്‍ത്ത് സംഘ പരിവാര്‍ അജണ്ട നടപ്പിലാക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടിയെന്നും, ഇതിനെതിരെ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്നും നാട്ടകം സുരേഷ് പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ പി.പി സിബിച്ചന്‍, അക്കരപ്പാടം ശശി, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.വി പ്രസാദ്, അബ്ദുല്‍ സലാം റാവുത്തര്‍, ഡിസിസി ട്രഷറര്‍ ജെയ് ജോണ്‍ പേരയില്‍, ജാഥാ മാനേജര്‍ കെ.സിയാദ് ബഷീര്‍, എം.കെ ഷിബു, കെ.എസ് നാരായണന്‍ നായര്‍, ആര്‍.അനീഷ്, പോള്‍ തോമസ്, മോഹന്‍ കെ.തോട്ടുപുറം, വി.ആര്‍ അനുരുദ്ധന്‍,  മജിത ലാല്‍ജി,  ഷൈന്‍ പ്രകാശ്, സി.വി ഡാങ്കെ, കെ.പി സുകുമാരന്‍, ധന്യ സിന്തില്‍, ഉഷ സുഭഗന്‍, ബിന്ദു പ്രദീപ്, അശോകന്‍ കൂമ്പേല്‍, ഔസേഫ് വര്‍ഗീസ്‌, ഷാജി പുളിക്കത്തറ എന്നിവര്‍  പ്രസംഗിച്ചു. പ്രചാരണ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങള്‍ സ്വീകരണം നല്‍കി.