Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനങ്ങളെ സര്‍ക്കാരിലേക്ക് ചേര്‍ത്തു നിര്‍ത്താന്‍ ജീവനക്കാര്‍ക്ക് കഴിയണം: അജിത് കൊളാടി
25/03/2023
ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വൈക്കം ബോട്ട് ജെട്ടി മൈതാനിയില്‍ നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭരണകൂടങ്ങളുടെ നയം മാനവ പുരോഗതി ലക്ഷ്യമാക്കിയുള്ള നയമായിരിക്കണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അജിത് കൊളാടി. ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാരിന് തൃപ്തികരമായ സിവില്‍ സര്‍വീസ് ആവശ്യമാണ്. ജനങ്ങളെ സിവില്‍ സര്‍വീസ് വഴി സര്‍ക്കാരിനോട് ചേര്‍ത്തു നിര്‍ത്താന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിയണം. അഴിമതിരഹിതവും സുതാര്യവുമായ സിവില്‍ സര്‍വീസിലൂടെ മാത്രമേ ജനക്ഷേമപരമായ സര്‍ക്കാര്‍ ജീവനം എന്ന ലക്ഷ്യത്തിലെത്തിച്ചേരാന്‍ കഴിയുകയുള്ളുവെന്നും അജിത് കൊളാടി കൂട്ടിച്ചേര്‍ത്തു. വൈക്കം ബോട്ട് ജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍,  കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി ലീനന്മ ഉദയകുമാര്‍, ബികെഎംയു ജില്ലാ സെക്രട്ടറി ജോണ്‍ വി ജോസഫ്, സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെകട്ടറി സാബു പി മണലൊടി, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, എ.ഡി. അജീഷ്, എം ഡി ബിജു എന്നിവര്‍ പ്രസംഗിച്ചു.
പൊതു സമ്മേളനത്തിനു മുന്നോടിയായി ഇണ്ടംതുരുത്തി മനയില്‍ നിന്നും വൈക്കം ബോട്ട് ജട്ടി മൈതാനിയിലേക്ക് വാദ്യകലാമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് ജീവനക്കാര്‍ അണിനിരന്ന വിളംബര ജാഥ നടത്തി. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഡി.ബിനില്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.പി സുമോദ്, എ.ജെ അച്ചന്‍കുഞ്ഞ്, എസ് കൃഷ്ണകുമാരി, എം.ജെ ബെന്നിമോന്‍, എന്‍ അനില്‍, ജില്ലാ പ്രസിഡന്റ് എം.നിയാസ്, സെക്രട്ടറി പി.എന്‍ ജയപ്രകാശ്, ട്രഷറര്‍ പി.ഡി മനോജ്, പ്രീതി പ്രഹ്‌ളാദ്, വി.സി ജയന്തിമോള്‍, കെ.പി ദേവസ്യ, എന്‍ സുദേവന്‍, പി.ആര്‍ ശ്യാംരാജ്, എസ് പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.