Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാളിയമ്മനട ക്ഷേത്രത്തില്‍ കളമെഴുത്തുംപാട്ട്‌ ഭക്തിസാന്ദ്രമായി
24/03/2023
വൈക്കം തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന വടക്കുപുറത്ത് വലിയ ഗുരുതി.

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന കളമെഴുത്തുംപാട്ടും വടക്കുപുറത്ത് ഗുരുതിയും ഭക്തിസാന്ദ്രമായി. ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങാണ് വടക്കുപുറത്ത് ഗുരുതിപൂജ. രാത്രി നടന്ന ചടങ്ങില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. നിറദീപങ്ങളും നെയ്തിരി ദീപങ്ങളും വച്ച് ഭഗവതിയെ പ്രീതിപ്പെടുത്തുന്ന പൂജയ്ക്ക് ക്ഷേത്രം തന്ത്രി ഹരിഗോവിന്ദന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍, വെളിച്ചപ്പാട് എം.ജയന്‍ എന്നിവര്‍ കാര്‍മികരായിരുന്നു. മുല്ലശ്ശേരി മഠത്തില്‍ ശ്രീകുമാര്‍, നാരായണന്‍ ഉണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചവര്‍ണങ്ങള്‍ കൊണ്ട് ഭദ്രകാളിയുടെ രൂപം വരച്ച് തെക്കുപുറത്ത് കളമെഴുത്തുംപാട്ടും നടത്തിയത്. ഉച്ചപ്പാട്ട്, താലപ്പൊലി, എതിരേല്‍പ്പ്, കളംപൂജ, തിരി ഉഴിച്ചില്‍, കളംപാട്ട്, കളംമായ്ക്കല്‍ എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. ക്ഷേത്രം പ്രസിഡന്റ് കെ പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് എസ് ധനഞ്ജയന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, അമ്മിണി ശശി, ജി രമേശന്‍, എം.ഡി അനില്‍കുമാര്‍, കെ സുന്ദരന്‍ ആചാരി, മാനേജര്‍ പി.ആര്‍ രാജു എന്നിവര്‍ നേതൃത്വം നല്‍കി.