Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേരേകടവ് ക്ഷേത്രത്തില്‍ ഉത്സവം; സമൂഹ അന്നദാനം നടത്തി
24/03/2023
നേരേകടവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ശ്രീദദ്ര മഹിളാ അന്നദാന ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ അന്നദാനത്തിന്റെ ദീപപ്രകാശനം ക്ഷേത്രം രക്ഷാധികാരി പി.എസ് നന്ദനന്‍ നിര്‍വഹിക്കുന്നു.

വൈക്കം: അഖില കേരള ധീവരസഭ 105-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള നേരേകടവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തേടനുബന്ധിച്ച് അഷ്ടമംഗല ദേവ പ്രശ്ന പരിഹാരക്രിയകള്‍ തുടങ്ങി.  ഉത്സവാഘോഷത്തിന്റെ ഭാഗമായി ശ്രീഭദ്ര മഹിളാ അന്നദാന ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ അന്നദാനത്തിന്റെ ദീപപ്രകാശനം ക്ഷേത്രം രക്ഷാധികാരി പി.എസ് നന്ദനന്‍ നിര്‍വഹിച്ചു. പ്രസിഡന്റ് എ.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ വത്സലന്‍, ജോയിന്റ് സെക്രട്ടറി പി.സുന്ദരേശന്‍, വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമന്‍, ട്രഷറര്‍ എ.വിജയന്‍, ജോയിന്റ് സെക്രട്ടറി സന്തോഷ് പുലിയന്തറ, അന്നദാനം ട്രസ്റ്റ് ഭാരവാഹികളായ കാഞ്ചന സുദര്‍ശനന്‍, ഗിരിജാ രമേശന്‍, പി.കെ.എം മഹിളാസഭ പ്രസിഡന്റ് സുലേഖ ദാമോദരന്‍, സെക്രട്ടറി പ്രജിത വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് അമ്മേ നാരായണ താലപ്പൊലി സമാജത്തിന്റെ നേതൃത്വത്തില്‍  ആറാട്ടുകടവില്‍ നിന്നും താലപ്പൊലിയും നടത്തി.