Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രഹ്മമംഗലം മേതൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമന്നാരായണീയ സപ്താഹ മഹായജ്ഞം
27/04/2016

ബ്രഹ്മമംഗലം മേതൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമന്നാരായണീയ സപ്താഹ മഹായജ്ഞം ആരംഭിച്ചു. ഇന്ന് രാവിലെ ഏഴിന് സഹസ്രനാമം, സര്‍വ്വദേവതാപ്രാര്‍ത്ഥന, ഗ്രന്ഥ നമസ്‌കാരം, 11ന് ഡോ. എന്‍.ഗോപാലകൃഷ്ണന്റെ പ്രഭാഷണം, ഉച്ചക്ക് ഒന്നിന് പ്രസാദം ഊട്ട്, രാത്രി എട്ടിന് പ്രഭാഷണം, മംഗളാരതി. നാളെ രാവിലെ ഏഴിന് സഹസ്രനാമം, സര്‍വ്വദേവതാപ്രാര്‍ത്ഥന, ഗ്രന്ഥ നമസ്‌കാരം, 11ന് പ്രഭാഷണം, ഉച്ചക്ക് ഒന്നിന് പ്രസാദം ഊട്ട്, വൈകുന്നേരം അഞ്ചിന് വിദ്യഗോപാലമന്ത്രാര്‍ച്ചന, രാത്രി എട്ടിന് പ്രഭാഷണം, മംഗളാരതി. 29ന് രാവിലെ ഏഴിന് സഹസ്രനാമം, സര്‍വ്വദേവതാപ്രാര്‍ത്ഥന, ഗ്രന്ഥ നമസ്‌കാരം, 10ന് രുഗ്മിണീസ്വയംവര ഘോഷയാത്ര, 11ന് പ്രഭാഷണം, ഉച്ചക്ക് ഒന്നിന് പ്രസാദം ഊട്ട്, വൈകുന്നേരം അഞ്ചിന് സര്‍വ്വൈശ്വര്യപൂജ, രാത്രി എട്ടിന് പ്രഭാഷണം, മംഗളാരതി. 30ന് രാവിലെ ഏഴിന് സഹസ്രനാമം, സര്‍വ്വദേവതാപ്രാര്‍ത്ഥന, ഗ്രന്ഥ നമസ്‌കാരം, 10ന് മഹാമൃത്യുഞ്ജയഹോമം, 11ന് പ്രഭാഷണം, ഉച്ചക്ക് ഒന്നിന് പ്രസാദം ഊട്ട്, രാത്രി എട്ടിന് പ്രഭാഷണം, മംഗളാരതി. സമാപനദിവസമായ മെയ് ഒന്നിന് രാവിലെ അഞ്ചിന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഏഴിന് സഹസ്രനാമം, സര്‍വ്വദേവതാപ്രാര്‍ത്ഥന, ഗ്രന്ഥ നമസ്‌കാരം, 10.30ന് നാരായണീയപാരായണ സമ്പൂര്‍ണ സമര്‍പ്പണം, 11.30ന് ഗീതാപ്രഭാഷണം, തുടര്‍ന്ന് മംഗളാരതി, യജ്ഞസമര്‍പ്പണം, ആചാര്യദക്ഷിണ, പ്രസാദം ഊട്ട് എന്നിവ നടക്കും.