Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരിമീന്‍ കൃഷിയില്‍ മികച്ച നേട്ടവുമായി ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികള്‍
24/03/2023
വൈക്കം ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൃഷിപാഠം പദ്ധതിയില്‍പ്പെടുത്തി നടത്തിയ കരിമീന്‍ കൃഷിയുടെ വിളവെടുപ്പ് സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കണ്‍വീനര്‍ വൈ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആശ്രമം സ്‌കൂള്‍ കൃഷിപാഠം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ കരിമീന്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി. തലയാഴം പഞ്ചായത്തില്‍ രണ്ടു കുളങ്ങളിലായി നടത്തിയ കരിമീന്‍ കൃഷിയുടെ വിളവെടുപ്പ് സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കണ്‍വീനര്‍ വൈ ബിന്ദു നിര്‍വഹിച്ചു. 500 ഗ്രാം തൂക്കമുള്ള 150ന് മേല്‍ കരിമീനുകള്‍ ലഭിച്ചു. പ്രസ്തുത പരിപാടിയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഇ.പി ബീന, റെജി എസ് നായര്‍, സി.എസ് ജിജി എന്നിവര്‍ പങ്കെടുത്തു. എസ്.പി.സി, എന്‍എസ്എസ്, റെഡ് ക്രോസ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആണ് കൃഷിപാഠം പദ്ധതി നടപ്പിലാക്കി വരുന്നത്