Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സായംസന്ധ്യക്ക് നിറശോഭയേകി എന്‍എസ്എസ് വനിത സമാജം താലപ്പൊലി
23/03/2023
കുടവെച്ചൂര്‍ ശാസ്ത്രകുളം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി 735-ാം നമ്പര്‍ മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് വനിത സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി.

വൈക്കം: കുടവെച്ചൂര്‍ ശാസ്ത്രകുളം ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വടക്കുംഭാഗം 946-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ കീഴിലുള്ള 735-ാം നമ്പര്‍ മന്നം മെമ്മോറിയല്‍ വനിത സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ഭക്തിസാന്ദ്രമായി. വൈകിട്ട് ഏഴിന് താലങ്ങളില്‍ നിറദീപങ്ങളുമായി നീങ്ങിയ താലപ്പൊലി സായംസന്ധ്യക്ക് നിറഭംഗി പകര്‍ന്നു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നീങ്ങിയ താലപ്പൊലി ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വച്ചശേഷം താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു. വനിത സമാജം ഭാരവാഹികളായ പ്രസിഡന്റ് പി പ്രേമ, സെക്രട്ടറി സി അനീഷ, ട്രഷറര്‍ എന്‍.ആര്‍ ലത, കരയോഗം പ്രസിഡന്റ് ജി.മനോജ്, സെക്രട്ടറി എസ്.എ രാജു, ട്രഷറര്‍ എന്‍ ശ്രീനാദ് എന്നിവര്‍ നേതൃത്വം നല്‍കി.