Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവഗിരി മഠത്തിന്റെ സത്യഗ്രഹ ശതാബ്ദി ആഘോഷം: സ്വാഗതസംഘം ഓഫീസ് തുറന്നു
23/03/2023
ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗത സംഘം ഓഫീസ് സ്വാമിനി ആര്യനന്ദ ദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ ഗുരുധര്‍മ പ്രചാരണ സഭയുടെ സഹകരണത്തോടെ 28നു നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ നടത്തിപ്പിനുള്ള സ്വാഗതസംഘം ഓഫീസ് തുറന്നു. ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തില്‍ സെക്രട്ടറി സ്വാമിനി ആര്യനന്ദാദേവി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ഗുരുധര്‍മ പ്രചാരണ സഭ രജിസ്ട്രാര്‍ എം.മധു അധ്യക്ഷത വഹിച്ചു. ഗുരുധര്‍മ പ്രചാരണസഭ കേന്ദ്ര എക്സി. അംഗം പി.കമലാസനന്‍, യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് രാജേഷ് സഹദേവന്‍, മണ്ഡലം പ്രസിഡന്റ് അനിരുദ്ധന്‍ മുട്ടുപ്പുറം, സെക്രട്ടറി പ്രസന്നന്‍, ജില്ലാ കമ്മിറ്റി അംഗം പ്രഭാകരന്‍, വൈസ് പ്രസിഡന്റ് എം.ഡി നടേശന്‍ എന്നിവര്‍ പ്രസംഗിച്ചു.