Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് ഭക്തനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി
23/03/2023
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനെ വൈക്കം ക്ഷേത്രത്തില്‍ ദേവസ്വം അധികാരികള്‍ ഔദ്യോഗിക വരവേല്‍പ്പ് നല്‍കി ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു..

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് ഭഗവതിയുടെ എഴുന്നള്ളിപ്പിനെ വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ്പ് നല്‍കുന്നത് പൗരാണികമായ ആചാരമാണ്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ തെക്കേഗോപുരനടയില്‍ എത്തിയ എഴുന്നള്ളിപ്പിനെ വൈക്കം ദേവസ്വം അധികാരികള്‍ ആചാരപൂര്‍വ്വമാണ് ഔദ്യോഗിക വരവേല്‍പ്പ് നല്‍കിയത്. കിഴക്കേടത്തില്ലത്ത് മൂസത്ത് കുടുംബത്തിലെ അംഗം അരിയും പൂവും എറിഞ്ഞ് എഴുന്നള്ളിപ്പിനെ വൈക്കം ക്ഷേത്രത്തിലേക്ക് വരവേല്‍പ്പ് നല്‍കി. ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചശേഷം ഭഗവതിയുടെ തിടമ്പ് വൈക്കത്തപ്പന്റെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. പ്രത്യേക പൂജകള്‍ നടത്തി. തുടര്‍ന്ന് എഴുന്നള്ളിപ്പ് മൂത്തേടത്ത്കാവിലേക്ക് തിരിച്ചെഴുന്നള്ളി. പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇറക്കിപൂജയും വരവേല്‍പ്പും നല്‍കി.