Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് കടിയേറ്റു
23/03/2023

വൈക്കം: തെരുവ് നായയുടെ ആക്രമണം വൈക്കത്തും സമീപപ്രദേശങ്ങളിലുമായി യുകെജി വിദ്യാര്‍ഥി ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് കടിയേറ്റു. മാക്കല്‍ ശ്രീജിത്തിന്റെ മകന്‍ യുകെജി വിദ്യാര്‍ഥി ആയുഷ് എസ് നായര്‍, ഓമശ്ശേരിയില്‍ കെ.എസ് അനുപമ, ഇളന്താശേരിയില്‍ അമ്മിണി, ഉദയനാപുരം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പുതുവീട്ടില്‍ രഞ്ജന്‍, നെടിയാറയില്‍ രാജു എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ വൈക്കം താലൂക്ക് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഓടിവന്ന നായ ആയുഷിന്റെ തുടയില്‍ കടിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ കല്ലെറിഞ്ഞ് നായയെ ഓടിച്ചശേഷമാണ് രക്ഷപ്പെടുത്തിയത്. വീടിനു സമീപത്തെ ക്ഷേത്രത്തിലേക്കു പോകുന്നതിനായി വീട്ടില്‍നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനിടെയാണ് അനുപമയുടെ മുട്ടിനു പിന്നിലായി കടിയേറ്റത്. റോഡിലൂടെ നടന്നു പോകുന്നതിനിടെയാണ് രാജു, രഞ്ജന്‍ എന്നിവര്‍ക്ക് കടിയേറ്റത്. ബുധനാഴ്ച 12ഓടെ കടയില്‍ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെ പിന്നില്‍ നിന്നും ഓടിയെത്തിയ നായ അമ്മിണിയുടെ ഇടതു കയ്യില്‍ കടിക്കുകയായിരുന്നു. തെരുവ് നായയുടെ ആക്രമണം രൂക്ഷമായതോടെ നഗരസഭ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നായപിടുത്തത്തില്‍ പരിശീലനം നേടിയ ജിനീഷിനെ വരുത്തിച്ച് കടിച്ച നായയെ പിടികൂടി വെറ്ററിനറി ഡോ. അബ്ദുല്‍ ഫിറോസിന്റെ നേതൃത്വത്തില്‍ നിരീക്ഷണത്തിലാക്കി.