Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികള്‍ക്ക് കണ്ണടകളും ചികിത്സാ കിറ്റുകളും നല്‍കി റോട്ടറി ക്ലബ്ബ്
22/03/2023
വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ അമൃതം പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കണ്ണടകളുടെയും പല്ല് സംരക്ഷണ കിറ്റുകളുടെയും വിതരണം അക്കരപ്പാടം ഗവ. യു.പി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അമൃതം പദ്ധതിയുടെ ഭാഗമായി വിവിധ സ്‌കൂളില്‍ നടത്തിയ നേത്ര പരിശോധന ദന്ത പരിശോധന എന്നിവയ്ക്ക് വിധേരായ വിദ്യാര്‍ഥികള്‍ക്ക് കണ്ണടകളും ദന്ത ചികിത്സാ കിറ്റുകളും വിതരണം ചെയ്തു. കണ്ണിന്റെയും പല്ലിന്റെയും സംരക്ഷണത്തിന് ആവശ്യമായവയാണ് വിതരണം ചെയ്തത്. അക്കരപ്പാടം ഗവ. യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് ടി.കെ ശിവപ്രസാദ് അധ്യക്ഷത വഹിച്ചു.  പ്രധാന അധ്യാപകന്‍ ഇ.ആര്‍ നടേശന്‍, റോട്ടറി അസി. ഗവര്‍ണര്‍ രാജന്‍ പൊതി, സെക്രട്ടറി സിറില്‍ ജെ.മഠത്തില്‍, എന്‍.കെ സെബാസ്റ്റ്യന്‍, പി.ടി.എ പ്രസിഡന്റ് കിഷോര്‍ കുമാര്‍, പഞ്ചായത്ത് മെമ്പര്‍  ടി.പ്രസാദ,്  ജോയി മാത്യു,  കെ എസ് വിനോദ്, എ.പി നന്ദകുമാര്‍, പി.എന്‍ ദാസന്‍,  സബീന എ.അലി എന്നിവര്‍ പ്രസംഗിച്ചു.