Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആചാരപെരുമയോടെ മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ്
22/03/2023
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനെ വൈക്കം സമൂഹം ഹാളില്‍ വരവേല്‍പ് നല്‍കുന്നതിന്റെ ഭാഗമായി നടത്തിയ വിശേഷാല്‍ പൂജ.

വൈക്കം: ആചാരപെരുമയോടെ നടന്ന മൂത്തേടത്തുകാവ് ഭഗവതിയുടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെക്കുള്ള എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. വൈക്കം ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിലുടെ പ്രവേശിച്ച ദേവിയെ വൈക്കം ക്ഷേത്രത്തിലെ മണ്ഡപത്തിലേക്ക് ആനയിച്ചു പതിവ് ആചാരപ്രകാരം വിശേഷാല്‍ പൂജകളും നിവേദ്യവും നടത്തി. വൈക്കത്തപ്പന്റെ പുത്രി സങ്കല്‍പമായ മൂത്തേടത്തുകാവ് ഭഗവതി എട്ടാം ഉത്സവനാളിലാണ് വൈക്കം ക്ഷേത്രത്തിലേക്ക്  എഴുന്നള്ളുന്നത്. ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ മൂത്തേടത്തുകാവ് ഭഗവതിക്ക് ഭക്തിസാന്ദ്രമായ വരവേല്‍പ്പ് നല്‍കി. തെക്കേഗോപുരത്തിന് സമീപത്തുവെച്ച് എതിരേറ്റ് മണ്ഡപത്തിലേക്ക് ആനയിച്ചു. ആചാരപ്രകാരം വിശേഷാല്‍ നിവേദ്യവും പൂജകളും നടത്തി. തുടര്‍ന്ന് വൈക്കം സമൂഹമഠത്തിലും, വടയാര്‍ സമൂഹത്തിലും വരവേല്‍പ് നല്‍കി. വൈക്കം സമൂഹം ഹാളില്‍ എത്തിയ എഴുന്നള്ളിപ്പിനെ നിറപറയും വിളക്കും വച്ച് അരിയും പൂവും എറിഞ്ഞു വരവേറ്റു. വൈക്കം ക്ഷേത്രത്തിലെ കീഴ്ശാന്തി കോളയി നാരായണന്‍ നമ്പൂതിരിയും മൂത്തേടത്തുകാവ് ക്ഷേത്രം കാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരിയും വരവേല്‍പ് ചടങ്ങിന്റെ പൂജകള്‍ അര്‍പ്പിച്ചു. സമൂഹം ഹാളില്‍ ഭഗവതിയുടെ തിടമ്പ് അലങ്കരിച്ചു വെച്ച് നിരദീപങ്ങള്‍ തെളിയിച്ചു പൂജകള്‍ നടത്തിയ ശേഷം നിറപറ സമര്‍പ്പിച്ചു. വൈക്കം സമൂഹം പ്രസിഡന്റ് പി.ബാലചന്ദ്രന്‍, സെക്രട്ടറി കെ.സി കൃഷ്ണമൂര്‍ത്തി, ട്രഷറര്‍ ഗോപാലകൃഷ്ണന്‍ ഇരുമ്പൂഴിക്കുന്ന് മഠം എന്നിവര്‍ നേതൃത്വം നല്‍കി. പായസവിതരണം, അന്നദാനം എന്നിവയും നടത്തി. വിവിധ ഭാഗങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്ക് വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.അനില്‍ കുമാര്‍, വടയാര്‍ സമൂഹം ഭാരവാഹികളായ എം.ഈശ്വരയ്യര്‍, പത്മനാഭയ്യര്‍, മൂത്തേടത്തുകാവ് ക്ഷേത്ര കാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം വഹിച്ചു. മാര്‍ച്ച് 23ന് രാവിലെ 10ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 6.30ന് തിരുവാതിര കളി, ഏഴിന് കുറത്തിയാട്ടം രാത്രി 10ന് വലിയ വിളക്ക്. ആറാട്ട് ദിനമായ 24ന്‌ രാവിലെ ഏഴിന് പഞ്ചരത്ന കീര്‍ത്തന ആലാപനം, ഉച്ചക്ക് 12ന് ആറാട്ട് സദ്യ, വൈകിട്ട് 6.30ന് ഓട്ടന്‍ തുള്ളല്‍, ആറാട്ട് ബലി, കൊടിയിറക്ക്, ആറാട്ട് എഴുന്നള്ളിപ്പ്, 8.30ന് ആറാട്ട് വരവ്, പഞ്ചവാദ്യം, വലിയ കാണിക്ക, വെടിക്കെട്ട്, കലശാഭിഷേകം, ശ്രീഭൂതബലി, വലിയ തീയാട്ട് എന്നിവ നടക്കും.