Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശാസ്തക്കുളം ക്ഷേത്രത്തില്‍ മീനഭരണി ഉത്സവം തുടങ്ങി
21/03/2023
കുടവെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വെച്ചൂര്‍ രാജേഷ് എഴുതിയ ദേവിയുടെ കളം.

വൈക്കം: കുടവെച്ചൂര്‍ ശാസ്തക്കുളം ദേവീക്ഷേത്രത്തില്‍ മീനഭരണി ഉത്സവം ആരംഭിച്ചു. തന്ത്രി മനയത്താറ്റുമന ബ്രിജേഷ് നമ്പൂതിരി, മേല്‍ശാന്തി ഗോപാലന്‍ പോറ്റി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. മാര്‍ച്ച് 24 വരെ നടക്കുന്ന കളമെഴുത്തും പാട്ടിന് ക്ഷേത്രകലാപീഠം അധ്യാപകന്‍ വെച്ചൂര്‍ രാജേഷ് ആണ് ആചാര്യന്‍. ബുധനാഴ്ച രാവിലെ ഒന്‍പതിന് ശ്രീബലി, വൈകിട്ട് 7.30ന് താലപ്പൊലി, രാത്രി എട്ടിന് സംഗീതനിശ, 8.30ന് എതിരേല്‍പ്പ്. 23ന് രാവിലെ ഒന്‍പതിന് ശ്രീബലി, 11.30ന് കളംപൂജ, വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, ഏഴിന് താലപ്പൊലി, രാത്രി എട്ടിന് ഗാനമേള. 24ന് വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, ഏഴിന് താലപ്പൊലി, രാത്രി എട്ടിന് ലയതരംഗം, 10ന് എതിരേല്‍പ്പ്. മീനഭരണി ദിനമായ 25ന് രാവിലെ ഒന്‍പതിന് കാവടി, കുംഭകുടം, വൈകിട്ട് ഏഴിന് തിരുവാതിര, 7.30ന് താലപ്പൊലി, രാത്രി എട്ടിന് നാടകം, 11.30 ന് ഗരുഡന്‍ തൂക്കം എന്നിവ നടക്കും. 26ന് രാവിലെ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.