Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം: സ്വാഗതസംഘം ഓഫീസ് തുറന്നു
20/03/2023
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗതസംഘം ഓഫീസ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രൂപീകരിച്ച സ്വാഗത സംഘത്തിന്റെ ഓഫീസ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. വൈക്കം സത്യാഗ്രഹ സ്മാരക മന്ദിര അങ്കണത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എംപി, നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം, ജില്ലാ കലക്ടര്‍ പി.കെ ജയശ്രീ, ആര്‍ഡിഒ പി.ജി രാജേന്ദ്രബാബു, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ഷാജി എന്നിവര്‍ പ്രസംഗിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു സജീവന്‍, കൗണ്‍സിലര്‍മാരായ ബി രാജശേഖരന്‍, എബ്രഹാം പഴയകടവന്‍, അശോകന്‍ വെള്ളവേലി, കവിത രാജേഷ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, തഹസില്‍ദാര്‍ ടി.എന്‍ വിജയന്‍, സത്യഗ്രഹ മ്യൂസിയം സൂപ്രണ്ട് പി.കെ സജീവ് എന്നിവര്‍ പങ്കെടുത്തു.
സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രിൽ 1 ന്  വൈകിട്ട് നാലിന് വൈക്കത്ത് വച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്നു നിര്‍വഹിക്കും. മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, നിയമസഭാ സാമാജികർ, ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക രംഗത്തെ ബഹുമാന്യ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ആഘോഷപരിപാടികളുടെ നടത്തിപ്പിനായി മന്ത്രി വി.എന്‍ വാസവന്‍ (ചെയര്‍മാന്‍), മന്ത്രി സജി ചെറിയാന്‍ (ജനറല്‍ കണ്‍വീനര്‍), സി.കെ ആശ എംഎല്‍എ (കണ്‍വീനര്‍) എന്നിവരടങ്ങുന്ന വിപുലമായ  സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നുണ്ട്‌.