Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തണ്ണീര്‍മുക്കം ബണ്ട്  തുറന്നിടണം; ധീവരസഭ പ്രതിഷേധ ധര്‍ണ നടത്തി
20/03/2023
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ മാര്‍ച്ച് 15ന് തുറന്നിടുമെന്ന പ്രഖ്യാപനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ധീവരസഭയുടെ നേതൃത്വത്തില്‍ തണ്ണീര്‍മുക്കം ബണ്ടിലെ ഇറിഗേഷന്‍ ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ സംസ്ഥാന സെക്രട്ടറി എന്‍.ആര്‍ ഷാജി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ മാര്‍ച്ച് 15 മുതല്‍ തുറന്നിടാന്‍ ബന്ധപ്പെട്ട അധികാരികളുടെയും യൂണിയനുകളുടെയും ധീവരസഭയുടെയും നേതൃത്വത്തില്‍ എടുത്ത തീരുമാനം നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് ധീവരസഭ കോട്ടയം, ആലപ്പുഴ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഇറിഗേഷന്‍ ഓഫീസിനു മുന്നില്‍ പ്രകടനവും ധര്‍ണയും നടത്തി. കോട്ടയം-ആലപ്പുഴ ജില്ലകളിലേ നൂറുകണക്കിന് മത്സ്യതൊഴിലാളികള്‍ പ്രതിഷേധ പ്രകടനത്തിലും ധര്‍ണയിലും പങ്കെടുത്തു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഡിസംബര്‍ 15ന് അടയ്ക്കുകയും മാര്‍ച്ച് 15ന് തുറക്കണമെന്നും ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചിരുന്നു. നിശ്ചയിച്ച തീയതി കഴിഞ്ഞിട്ടും ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കാത്തത് മത്സ്യതൊഴിലാളികളുടെ തൊഴിലിന് ഭീഷണി ആവുകയാണ്. കൃഷി വകുപ്പ് മന്ത്രി വാക്ക് പാലിക്കണമെന്നും ജില്ലാ കലക്ടറുടെ പ്രഖ്യാപനം നടപ്പാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. കാര്‍ഷിക കലണ്ടറിന്റെ അടിസ്ഥാനത്തില്‍ തണ്ണീര്‍മുക്കം ബണ്ട് തുറന്നിടണമെന്ന് യോഗം ആവശ്യപ്പെട്ടു. ധീവരസഭാ സംസ്ഥാന സെക്രട്ടറി എന്‍.ആര്‍ ഷാജി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.എം ഷാജി, ചേര്‍ത്തല താലൂക്ക് പ്രസിഡന്റ് ചന്ദ്രന്‍ കൃഷ്ണാലയം, താലൂക്ക് സെക്രട്ടറി സുരേഷ് കരിയില്‍, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ടി.വി സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം ഗോപിനാഥ്, കെ.തങ്കരാജ്, ധീവരമഹിളസഭ ഭാരവാഹികളായ സീന ബേബി, സുഷാര ഷിബു, മഹിളാ നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.