Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.കെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ ഇടതുപക്ഷ യുവജനസംഘടന
27/04/2016

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ ഇടതുപക്ഷ യുവജനസംഘടനകളുടെ നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മെയ് ആറിന് തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തില്‍ നിന്നും വൈക്കം സത്യഗ്രഹ സ്മാരകത്തിലേക്ക് വാഹനറാലി നടത്തും. മെയ് അഞ്ച് മുതല്‍ 12 വരെ പഞ്ചായത്ത്തലത്തില്‍ ഇരുചക്ര വാഹനറാലി സംഘടിപ്പിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യുവജന വിരുദ്ധ നയങ്ങള്‍ക്കും ഫാസിസ്റ്റ് നിലപാടുകള്‍ക്കും എതിരെ പ്രത്യേക സപ്ലിമെന്റുമായി യുവജന സ്‌ക്വാഡുകള്‍ ഭവനസന്ദര്‍ശനം നടത്തും. ഒന്‍പതിന് മണ്ഡലത്തിലുടനീളം വാഹനജാഥ സംഘടിപ്പിക്കും. അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്.ബിജു, അഡ്വ. എ.മനാഫ്, സന്തോഷ് കാലാ, രോഹിത്, അഡ്വ. എം.ജി രഞ്ജിത്ത്, അഡ്വ. അംബരീഷ് ജെ.വാസു എന്നിവര്‍ പ്രസംഗിച്ചു.