Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചേന കൃഷിയുമായി ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികള്‍
20/03/2023
വൈക്കം ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന ചേന കൃഷിയുടെ വിത്തു നടീല്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കണ്‍വീനര്‍ വൈ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തലയാഴം പഞ്ചായത്തിലെ രണ്ടേക്കര്‍ സ്ഥലത്ത് ചേന കൃഷിക്ക് വിത്തു പാകി. കാലവും പക്കവും നോക്കി വിത്തു പാകുന്ന സമ്പ്രദായത്തോടെയാണ് വിദ്യാര്‍ഥികള്‍ കൃഷി തുടങ്ങിയത്. ഇരുന്നൂറിലധികം കുഴികളില്‍ ചേന കൃഷിയും മറ്റു ഭാഗങ്ങളില്‍ പയര്‍, വെണ്ട, തക്കാളി, പച്ചമുളക്, വെള്ളരി, പടവലം, ചീര, കുക്കുബര്‍ എന്നീ ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം എത്തിയ വേനല്‍മഴ വിത്തു പാകാന്‍ അനുകൂലമായി. കാലവര്‍ഷം തുടങ്ങുന്നതിനു മുന്‍പ് കൃഷിയെ നല്ലരീതിയില്‍ പരിചരിച്ച് മികച്ച വിളവു നേടാനുള്ള ലക്ഷ്യത്തോടെയാണ് കുഞ്ഞിളം കൈകള്‍ കൃഷിയെ പരിപോഷിപ്പിക്കുന്നത്. കൃഷിപാഠം പദ്ധതിയില്‍ നിന്നും ലഭിച്ച ന്യൂതന കൃഷിരീതികളും സമ്പ്രദായങ്ങളും വിലയിരുത്തിയാണ് ഓരോ കൃഷികളും നടപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് തുണയായി ഒരുപറ്റം അധ്യാപകരും കൃഷിയുടെ നടത്തിപ്പിനായി കൂടെയുണ്ട്. വിത്തു നടീല്‍ സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഷാജി ടി.കുരുവിള, പ്രഥനാധ്യാപിക പി.ആര്‍ ബിജി, എല്‍.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഇ.പി ബീന,  സീഡ് കോ-ഓര്‍ഡിനേറ്റര്‍ ചിത്രാ ജയകുമാര്‍, സി.എസ് ജിജി എന്നിവര്‍ പങ്കെടുത്തു. സ്‌കൂളിലെ എസ്.പി.സി, എന്‍.എസ്.എസ്, റെഡ്‌ക്രോസ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് കൃഷി നടപ്പാക്കുന്നത്‌.