Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൗണ്‍ നടേല്‍ പള്ളിയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി
19/03/2023
വൈക്കം ടൗണ്‍ നടേല്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ ദേവാലയത്തില്‍ നടന്ന വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് തയ്യാറാക്കിയ നേര്‍ച്ച സദ്യയുടെ വിഭവങ്ങള്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ വെഞ്ചരിക്കുന്നു.

വൈക്കം: വൈക്കം ടൗണ്‍ നടേല്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണ തിരുനാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. രാവിലെ ഒന്‍പതിന് കുരിശിന്റെ വഴി നടത്തിയതിന് ശേഷമാണ് വിശുദ്ധ കുര്‍ബാന തുടങ്ങിയത്. വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ, സഹവികാരി ആന്റണി ആപ്പാടന്‍ എന്നിവര്‍ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് മുഖ്യകാര്‍മികരായി. കുര്‍ബാനയ്ക്കുശേഷം വിശുദ്ധന്റെ തിരുസ്വരൂപം പ്രദക്ഷണത്തില്‍ എഴുന്നള്ളിച്ചു. ഊട്ടുനേര്‍ച്ചയുടെ വിഭവങ്ങള്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ വെഞ്ചരിച്ചു. പള്ളിയിലെ ഇടവക ജനങ്ങളുടെ നേതൃത്വത്തിലാണ് നേര്‍ച്ചസദ്യയുടെ വിഭവങ്ങള്‍ തയ്യാറാക്കിയത്. എല്ലാ വിഭാഗങ്ങളില്‍പെട്ടവരും ഊട്ടുനേര്‍ച്ചയില്‍ പങ്കെടുത്തു. പള്ളി  വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ, സഹവികാരി ആന്റണി ആപ്പാടന്‍, പള്ളി ഭാരവാഹികളായ റോയ് വര്‍ഗീസ് തെക്കനാട്ട്, റീജസ് തോമസ്, ജോസ് വി.മാണിക്കാത്ത്, എം.കെ ജോസഫ് അലന്‍വില്ല, സി.വി ജോസഫ് ചിറ്റേഴത്ത്തറ, ദേവാലയ ശ്രുശ്രുഷകരായ ജിമ്മി പുത്തന്‍തറ, ജോണ്‍സണ്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.