Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് കൊടിയേറി
19/03/2023
വൈക്കം പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി പി.വി സാലി പുത്തന്‍പുര കൊടിയേറ്റുന്നു.

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി പി.വി സാലി പുത്തന്‍പുര കൊടിയേറ്റി. മേല്‍ശാന്തി ആര്‍ ഗിരീഷ് സഹകാര്‍മികനായി. ശ്രീകോവിലില്‍ വച്ച് പൂജിച്ച കൊടിക്കൂറയിലേക്ക് ദേവീചൈതന്യം ആവാഹിച്ചു ചേര്‍ത്ത ശേഷം കൊടിക്കൂറ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. കൊടികയറ്റാനുള്ള കൊടിക്കയര്‍, കൊടിക്കൂറ എന്നിവ ക്ഷേത്രനടയില്‍ വഴിപാടായി സമര്‍പ്പിച്ചു. കൊടിയേറ്റിന് ശേഷം തിരുനടയില്‍ കെടാവിളക്കില്‍ പ്രസിഡന്റ് എന്‍.വിജയന്‍ ദീപം തെളിയിച്ചു. തുടര്‍ന്ന്  മഹാപ്രസാദം ഊട്ട് നടന്നു. വൈകിട്ട് ദേശതാലപ്പൊലിയും ആകര്‍ഷകമായ ചടങ്ങായിരുന്നു. വിവിധ ദിവസങ്ങളില്‍ നൃത്തനൃത്യങ്ങള്‍, നൃത്തവിസ്മയം, അഖണ്ഡനാമയജ്ഞം, കലശാഭിഷേകം, മെഗാതിരുവാതിര, സംഗീതാര്‍ച്ചന, മാന്‍ഡൊലിന്‍ കച്ചേരി, ഭദ്രകാളീദേവിക്ക് എതിരേല്‍പ്പ് പൂജ, സംഗീതാര്‍ച്ചന, തിരുവാതിര, ഓള്‍ഡ് മെലഡീസ്, വടക്കു പുറത്ത് കളമെഴുത്തും പാട്ടും, എന്നിവ നടക്കും. മാര്‍ച്ച്‌ 24ന് അശ്വതി വിളക്ക് ആഘോഷിക്കും. രാവിലെ ഒന്‍പതിന് കാഴ്ചശീബലി, തിരുവാതിര കൈകൊട്ടികളി, താലപ്പൊലി, തിരിപ്പിടുത്തം, നവീന ഭക്തിഗാനമേള, ആലപ്പുഴ വേദിക അവതരിപ്പിക്കുന്ന നാടന്‍പാട്ടും പെരുംകളിയാട്ടവും നടക്കും. 25ന് മീനഭരണി ഉത്സവം ആഘോഷിക്കും. രാവിലെ 7.30ന് കലശാഭിഷേകം, ഒന്‍പതിന് കാഴ്ചശ്രീബലി, കുംഭകലശാഭിഷേകം, വൈകിട്ട് നാലിന് പകല്‍പൂരം, 5.30ന് കാഴ്ചശ്രീബലി, രാത്രി 10ന് വൈക്കം മാളവികയുടെ 'മഞ്ഞുപെയ്യുന്ന മനസ്സ്' നാടകം, പുലര്‍ച്ചെ ഒന്നിന് വലിയകാണിക്ക, രണ്ടിന് ഗരുഡന്‍തൂക്കം, ആറാട്ട് എന്നിവയും നടക്കും. കൊടിയേറ്റ് ചടങ്ങിന് ക്ഷേത്രം പ്രസിഡന്റ് എന്‍.വിജയന്‍, വൈസ് പ്രസിഡന്റ് സി.എസ് നാരായണന്‍കുട്ടി, സെക്രട്ടറി എസ്.എസ് സിദ്ധാര്‍ഥന്‍, ജോയിന്റ് സെക്രട്ടറി സി.എസ് ശിവദാസ്, ട്രഷറര്‍ കെ.വിശ്വംഭരന്‍, മഹിളാസമാജം പ്രസിഡന്റ് ഗംഗ സുശീലന്‍, സെക്രട്ടറി എസ്.വീണ എന്നിവര്‍ നേതൃത്വം നല്‍കി.