Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം: വേറിട്ട പ്രചരണമായി തെരുവോര ചരിത്ര പ്രശ്‌നോത്തരി
19/03/2023
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി തെരുവോരങ്ങളില്‍ സംഘടിപ്പിച്ച 'സത്യാഗ്രഹത്തിന്റെ ആവശ്യവും നേട്ടങ്ങളും പ്രാധാന്യവും' വിഷയത്തെക്കുറിച്ച് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വഴിയോരങ്ങളില്‍ പൊതുജനങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കുന്നു.

വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി സംസ്‌കാര സാഹിതി സംഘടിപ്പിച്ച പ്രചാരണ പരിപാടി ശ്രദ്ധേയമായി. കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹ സമരത്തിന് വേദിയായ വൈക്കം പടിഞ്ഞാറെനടയിലെ പ്രധാന വീഥിയിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി സംവാദിച്ച് സത്യഗ്രഹ സമരത്തിന്റെ ഓര്‍മ പുതുക്കി. സത്യഗ്രഹ സമരത്തിന്റെ പ്രധാന്യവും അതിനാവശ്യമായ സാഹചര്യങ്ങളും എവിടെ വച്ച് നടന്നുവെന്നതും ഏതു വര്‍ഷം എന്നതും പ്രസക്തമായ ചോദ്യങ്ങളായിരുന്നു. വഴിയോരങ്ങളിലെ യാത്രക്കാരോടും കച്ചവടസ്ഥാപനങ്ങളിലും കാത്തിരിപ്പു കേന്ദ്രങ്ങളിലും ചോദ്യങ്ങള്‍ ചോദിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ ശേഖരിക്കുന്നതായിരുന്നു പ്രചാരണ പരിപാടി. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയവര്‍ക്ക് സമ്മാനങ്ങളും നല്‍കി. 1923ല്‍ വൈക്കത്ത് നടന്ന സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷ പ്രചാരണം വേറിട്ടതാകണം എന്ന ലക്ഷ്യത്തോടെയാണ് തെരുവോര ചരിത്ര പ്രശ്നോത്തരി സംഘടിപ്പിച്ചതെന്നും അത് ജനങ്ങളില്‍ ചരിത്ര അവബോധം സൃഷ്ടിക്കാന്‍ കാരണമായെന്നും സംഘാടകര്‍ പറഞ്ഞു. ആദ്യ ദിവസം സത്യഗ്രഹം നടന്ന അന്ധകാരതോടിനു സമീപത്തു നിന്നും പൊതുജനങ്ങളുമായി സംവദിച്ചു കൊണ്ട് ആരംഭിച്ച പരിപാടി ബോട്ട് ജെട്ടി മൈതാനിയില്‍ ആദ്യ ദിവസത്തെ പര്യടനം അവസാനിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത നൂറോളം പേര്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. കേരളത്തിന്റെ ചരിത്ര പ്രാധാന്യമുള്ള വിവിധ തെരുവുകളില്‍ നാട്ടകം സുരേഷാണ് എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍ ആള്‍ക്കൂട്ടത്തില്‍ അവതരിപ്പിച്ചത്. കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍, രാഷ്ട്രീയകാര്യ സമിതി അംഗം എം ബിജു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, കെപിസിസി അംഗം മോഹന്‍ ഡി ബാബു, നേതാക്കളായ എ സനീഷ് കുമാര്‍, എം.കെ ഷിബു, പി.ടി സുഭാഷ്, കെ.കെ ഷാജി, ജെയ്ജോണ്‍ പേരയില്‍, രാധിക ശ്യാം, കെ.പി ശിവജി, ഗിരിജാ ജോജി എന്നിവര്‍ പങ്കെടുത്തു.