Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെപിസിസി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം: സമ്മേളന വേദിക്ക് കാല്‍നാട്ടി
18/03/2023
കെപിസിസിയുടെ നേതൃത്വത്തില്‍ വൈക്കം കായലോര ബീച്ചില്‍ സംഘടിപ്പിക്കുന്ന സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമ്മേളന വേദിയുടെ കാല്‍നാട്ടം കര്‍മം മുന്‍മന്ത്രി കെ.സി ജോസഫ് നിര്‍വഹിക്കുന്നു.

വൈക്കം: കെപിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വൈക്കം സത്യാഗ്രഹത്തിന്റെ ഒരു വര്‍ഷകാലം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ തുടങ്ങി. വേമ്പനാട്ട് കായലിന്റെ തീരത്ത് വൈക്കം കായലോര ബീച്ചിലാണ് സമ്മേളനത്തിന് വേദി ഒരുക്കുന്നത്. മഹാത്മാഗാന്ധി വൈക്കത്തിന്റെ മണ്ണില്‍ ആദ്യം കാലുകുത്തിയ വൈക്കം ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള സ്ഥലമാണ് കായലോര ബീച്ച്. ഇവിടെയാണ് ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളുമടക്കം വന്‍ ജനാവലി പങ്കെടുക്കുന്ന സമ്മേളനം നടക്കുന്നത്. ആയിരങ്ങള്‍ക്ക് ഇരിപ്പിടമൊരുക്കുന്ന സമ്മേളനവേദിക്ക് മുന്‍മന്ത്രി കെ.സി ജോസഫ് കാല്‍നാട്ട് കര്‍മം നിര്‍വഹിച്ചു. വിപുലമായ സൗകര്യത്തോടെയുള്ള പന്തലാണ് രൂപപ്പെടുത്തുന്നത്. എല്ലാ മേഖലകളില്‍ നിന്നും സമ്മേളന വേദിയിലേക്ക് വന്നു ചേരാനുള്ള യാത്രാസൗകര്യം മുന്‍ നിര്‍ത്തിയാണ് സമ്മേളന വേദിക്ക് ഇടം കണ്ടത്. വര്‍ണ ദീപാലങ്കാരങ്ങള്‍ വേദിക്ക് മാറ്റ് കൂട്ടും. കാല്‍നാട്ട് ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപാടം ശശി, നേതാക്കന്മാരായ മോഹന്‍ ഡി ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, ബി അനില്‍ കുമാര്‍, എ സനീഷ് കുമാര്‍, പി.എന്‍ ബാബു, എം.കെ ഷിബു, ജെയ് ജോണ്‍ പേരയില്‍, രാധികാ ശ്യാം, പി.ടി സുഭാഷ്, വി സമ്പത്ത് കുമാര്‍, കെ.പി ശിവജി, കെ.കെ ഷാജി, പി.വി വിവേക്, ഇടവട്ടം ജയകുമാര്‍, പി.ടി ഉണ്ണി, ജെല്‍ജി വര്‍ഗീസ്, എന്‍.ഡി അനില്‍കുമാര്‍, പ്രീത രാജേഷ്, വര്‍ഗീസ് പുത്തന്‍ചിറ, പി.ഡി പ്രസാദ്, വി ബിന്‍സ്, പ്രമോദ് സുഗുണന്‍ എന്നിവര്‍ പങ്കെടുത്തു.