Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാലാക്കരി ഫിഷ് ഫാമില്‍ പൂമീന്‍ കൃഷി വിളവെടുപ്പ് നടത്തി
18/03/2023
ചെമ്പ് പാലാക്കരി ഫിഷ് ഫാമില്‍ നടത്തിയ പൂമീന്‍ കൃഷിയുടെ വിളവെടുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: മത്സ്യോല്‍പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് മത്സ്യഫെഡിന്റെ ചെമ്പ്  പാലാക്കരി ഫിഷ് ഫാമില്‍ നടത്തിയ പൂമീന്‍ കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. ഫാമിലെ ഉപയോഗശൂന്യമായി കിടന്നിരുന്ന മൂന്നു കുളങ്ങളുടെ ചിറകള്‍ ബലപ്പെടുത്തി ശാസ്ത്രീയമായ രീതിയില്‍ കുളങ്ങള്‍ ഒരുക്കി അഞ്ചു ലക്ഷം പൂമീന്‍ കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ വര്‍ഷം മെയില്‍ നിക്ഷേപിച്ചത്. 140 ടണ്‍ മത്സ്യം വിളവെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചടങ്ങില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകുന്യ സുകുമാരന്‍, വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ ഫ്രാന്‍സിസ്, എസ് ബാഹുലേയന്‍, ജനറല്‍ മാനേജര്‍ എം.എസ് ഇര്‍ഷാദ്, ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ എന്‍ അനില്‍, ആര്‍ ഹരിദാസ്, എക്സി. അസിസ്റ്റന്റ് ടി.വി അനില്‍കുമാര്‍, ഫാം മാനേജര്‍ മറ്റം മെറിറ്റ് കുര്യന്‍, ഡോ. ശിവപ്രസാദ്, പ്രൊജക്ട് ഓഫീസര്‍ വിശ്വലക്ഷ്മി ദേവി, മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍, ഫാം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.