Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ശ്രീമഹാദേവ കോളേജില്‍ ഓംചേരി നാടകോത്സവം തുടങ്ങി
17/03/2023
വൈക്കം ശ്രീമഹാദേവ കോളേജ് ഓംചേരി നാടക ചെയറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഒരു വര്‍ഷം നീളുന്ന ഓംചേരി നാടക ഉത്സവം കേരള ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നാടകമെന്ന കലയിലൂടെ നവോത്ഥാന മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്ന പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ള യഥാര്‍ത്ഥ സാമൂഹിക പരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമാണെന്ന് കേരള ചീഫ് സെക്രട്ടറിയും കവിയുമായ ഡോ. വി.പി ജോയി. വൈക്കം ശ്രീമഹാദേവ കോളേജ് ഓംചേരി നാടക ചെയറിന്റെ ആഭിമുഖ്യത്തില്‍ ഓംചേരിയുടെ നൂറാം ജന്മദിനത്തിന്റെ ഭാഗമായി നടത്തിയ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഓംചേരി നാടക ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജ് ചെയര്‍മാന്‍ ടി.ആര്‍.എസ് മേനോന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് ക്ലാസ് നയിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡി വിശ്വംഭരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.
ശ്രീമഹാദേവ ഐടിഇ വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് മീഡിയമെന്ന ഓംചേരിയുടെ  നാടകം അവതരിപ്പിച്ചു. വൈക്കത്തെ പ്രമുഖ നാടക പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. മാനേജര്‍ ബി മായ, ഐടിഇ പ്രിന്‍സിപ്പല്‍ മാധുരിദേവി, സുകന്യ സുധാകരന്‍, സൗമ്യ എസ്.നായര്‍, ആഷ ഗിരീഷ്, അഖില്‍ ടോമി, തേരേസ ആന്റണി, പി.ആര്‍ അന്‍സില,  കെ.സി ദര്‍ശന, പി.എ അശ്വതി, മുഹമ്മദ് ഷബീര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികവും, ഓംചേരിയുടെ നൂറാം ജന്മദിനവും പ്രമാണിച്ച് ഓരോ മാസവും ഒരു നാടകമെന്ന നിലയില്‍ നടത്തുന്നതാണെന്ന് കോ-ഓഡിനേറ്റര്‍ സുകന്യ സുധാകരന്‍ അറിയിച്ചു.