Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ സംയുക്ത പ്രവര്‍ത്തകയോഗം
26/04/2016

ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ സംയുക്ത പ്രവര്‍ത്തകയോഗം നിയോജക മണ്ഡലം ഇലക്ഷന്‍ കമ്മററി ഓഫീസില്‍ കൂടി. കാര്‍ഷികമേഖല കൂടുതല്‍ പ്രതിസന്ധി നേരിടുന്ന സന്ദര്‍ഭത്തില്‍ നെല്‍കര്‍ഷകര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന പല ആനുകൂല്യങ്ങളും ഗവണ്‍മെന്റ് നിര്‍ത്തലാക്കുകയാണ്. ചെറുകിട ഇടത്തരം കര്‍ഷകര്‍ക്കു ലഭിച്ചു കൊണ്ടിരുന്ന സബ്‌സിഡി ഒരു ഹെക്ടറായി ചുരുക്കിയതു മൂലം അതിനു മുകളിലുള്ള കര്‍ഷകര്‍ക്ക് മററ് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ കിട്ടാതെ വരികയാണ്. ഈ സാഹചര്യത്തില്‍ പാടശേഖരങ്ങള്‍ തരിശിടേണ്ടി വരുമെന്നും അടിയന്തിരമായി ഇത്തരം നടപടികള്‍ ഗവണ്‍മെന്റ് പിന്‍വലിക്കണമെന്നും യോഗം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.കുഞ്ഞപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.എന്‍.ദാസപ്പന്‍ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.ചന്ദ്രബാബു, തപസ്യപുരുഷോത്തമന്‍, ഇടത്തില്‍ ജോസഫ്, എം.ജെ.സെബാസ്റ്റ്യന്‍, കെ.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സി.കെ.ആശയെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുന്നതിനു വേണ്ടി കര്‍ഷക സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിനു വേണ്ടി ഏപ്രില്‍ 28, 29, 30 തീയതികളില്‍ പഞ്ചായത്തുതല സംയുക്ത കര്‍ഷക യോഗങ്ങള്‍ കൂടുവാനും മെയ് 5ന് മണ്ഡലാടിസ്ഥാനത്തില്‍ പ്രചരണജാഥ നടത്തുവാനും യോഗത്തില്‍ തീരുമാനിച്ചു.