Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന്നം സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു
16/03/2023
ഉദയനാപുരം എൻഎസ്എസ് കരയോഗം ഇരുമ്പൂഴിക്കരയിൽ നിർമിച്ച മന്നം സാംസ്‌കാരിക നിലയം ജില്ലാ കലക്ടർ ഡോ. പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം 634-ാം നമ്പർ എൻഎസ്എസ് കരയോഗം ഇരിമ്പൂഴിക്കരയിൽ വൈക്കത്തപ്പന്റെ ആറാട്ടുകുളത്തിന്റെ സമീപം നിർമിച്ച മന്നം സാംസ്‌കാരിക നിലയം ജില്ലാ കലക്ടർ ഡോ. പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് എത്തിയ കലക്ടറെയും മറ്റ് വിശിഷ്ട അതിഥികളെയും താലപ്പൊലിയുടെ അകമ്പടിയോടെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചു. പൊതുസമ്മേളനം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എസ് മധു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അശോക് ബി നായർ അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എൻ.ജി ബാലചന്ദ്രൻ വിമുക്തഭടന്മാരെ ആദരിച്ചു. യൂണിയൻ സെക്രട്ടറി എം.സി ശ്രീകുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് കെ ജയലക്ഷമി, യൂണിയൻ കമ്മറ്റി അംഗങ്ങളായ അയ്യേരി സോമൻ, പി.എൻ രാധകൃഷ്ണൻ, പി.ജി.എം നായർ കാരിക്കോട്, കരയോഗം സെക്രട്ടറി ടി.ആർ മനോജ്, വനിതാ യൂണിയൻ കമ്മിറ്റി അംഗം ജയ രാജശേഖരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ഡി ജോർജ്, കെ.എസ് സജീവ്, ജിനു ബാബു, വനിതാസമാജം സെക്രട്ടറി ആർ ഗീതാദേവി, കരയോഗം ട്രഷറർ ആർ വിജയകുമാർ എന്നിവർ പ്രസംഗിച്ചു. വൈകിട്ട് വനിതാസമാജത്തിന്റെ വിവിധ കലാപരിപാടികളും നടത്തി.