Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരുത്തുമുടി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ തങ്കഅങ്കി സമർപ്പിച്ചു
14/03/2023
പരുത്തിമുടി ശ്രീനാരായണ ബാലസുബ്രഫണ്യ സ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കാനുള്ള തങ്കഅങ്കി വലിയകവല ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ പുറപ്പെടുന്നു.

വൈക്കം: പരുത്തുമുടി ശ്രീനാരായണ ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ മീനം മൂന്ന് ഉത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങളുടെ കൂട്ടായ്മയിൽ ഭഗവാന് തങ്കഅങ്കി സമർപ്പിച്ചു. വടക്കേകവലയിലെ ശ്രീ ധർമശാസ്ത ക്ഷേത്രത്തിൽ പൂജകൾക്കുശേഷം തങ്കഅങ്കി അലങ്കൃതമായ രഥത്തിൽ പരുത്തുമുടി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. താലപ്പൊലിയും വാദ്യമേളങ്ങളും മുത്തുക്കുടകളും ഘോഷയാത്രയ്ക്ക് ഭക്തിപകർന്നു. ക്ഷേത്രകവാടത്തിൽ എത്തിയ തങ്കഅങ്കി മേൽശാന്തി എം.കെ പ്രദീപ് ശാന്തിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. പ്രസിഡന്റ് കെ.ചന്ദ്രഹാസൻ, വൈസ് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഡി.അനിൽകുമാർ, ജോയിന്റ് സെക്രട്ടറി എൻ.ബാബുരാജ്, ജോയിന്റ് കൺവീനർ കെ.അജയൻ, മഹിളാസമാജം പ്രസിഡന്റ് ശ്രീരേഖ പരുത്തിമുടിത്തറ, സെക്രട്ടറി ഷീല മാപ്പിലത്തറ, യുവജനസമാജം പ്രസിഡന്റ് അനന്തു മധു, സെക്രട്ടറി അജയ് രാജ് എന്നിവർ നേതൃത്വം നൽകി.