Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറിയെ മർദിച്ച സംഭവം; വ്യാപാരികൾ പ്രതിഷേധിച്ചു
14/03/2023
വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് സെക്രട്ടറി എം.ആർ റെജിയെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ നടത്തിയ പ്രകടനം.

വൈക്കം: വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം ടൗൺ യൂണിറ്റ് ജനറൽ സെക്രട്ടറി എം.ആർ റെജിയെ മുഖംമൂടി ധരിച്ചെത്തിയ സംഘം മർദിച്ച സംഭവത്തിൽ ഏകോപനസമിതി വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. റെജി വീട്ടിലേക്ക് പോകുന്ന സമയത്താണ് മുഖം മൂടിധാരികൾ സംഘം ചേർന്ന് ആക്രമിച്ചത്. ഒരാഴ്ച മുൻപ് കച്ചവടസ്ഥാപനത്തിൽ കയറി റെജിയെ മർദിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത സംഭവം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ ആക്രമണം. പരുക്കേറ്റ റെജി ആശുപത്രിയിൽ ചികിത്സയിലാണ്. റെജിയെ മർദിച്ച സംഘത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. തുടർച്ചയായി ഉണ്ടാകുന്ന അക്രമങ്ങളും കയ്യേറ്റങ്ങളും അടിയന്തിരമായി തടയാൻ നിയമനടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി, വൈക്കം യൂണിറ്റ് പ്രസിഡന്റ് പി.ശിവദാസ്, ജോയിൻ സെക്രട്ടറി എൻ.ജി ബാലചന്ദ്രൻ, പി.എൻ സാജുദീൻ, അനൂപ്, വൈസ് പ്രസിഡന്റ് കെ.ശിവപ്രസാദ്, ജെയ് ജോൺ പേരയിൽ, സന്തോഷ് ജിക്കുസ്, ട്രഷറർ പി.കെ ജോൺ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.