Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ക്ഷേത്രത്തിൽ ഉത്സവം; പരിവാര പ്രതിഷ്ഠാ ചടങ്ങ് ഭക്തിനിർഭരം
14/03/2023
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറ്റിന് മുന്നോടിയായി തന്ത്രി മോനാട്ട് ഇല്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന പരിവാര പ്രതിഷ്ഠാ ചടങ്ങുകൾ.

മൂത്തേടത്തുകാവ് ക്ഷേത്രത്തിൽ ഉത്സവം; പരിവാര പ്രതിഷ്ഠ ചടങ്ങ് ഭക്തിനിർഭരമായി

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് ബുധനാഴ്ച കൊടിയേറും. വൈകിട്ട് ഏഴിനും 7.30നും ഇടയിൽ തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി കാർമികത്വത്തിലാണ് കൊടിയേറ്റ്. രാവിലെ ആറിന് ദ്രവ്യകലശം, പരികലശാഭിഷേകം ബ്രഹ്‌മകലശാഭിഷേകം എന്നിവയും ഉണ്ടാകും. കൊടിയേറ്റിനു മുന്നോടിയായി നടത്തിയ പരിവാര പ്രതിഷ്ഠാ ഭക്തിനിർഭരമായി. തന്ത്രി മോനാട്ട് മന ചെറിയ കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. മേൽശാന്തി എ.വി ഗോവിന്ദൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, വിവേക് എന്നിവർ പങ്കെടുത്തു. പ്രാസാദ ശുദ്ധിയും കൊടിക്കുറ സമർപ്പണവും നടന്നു. വൈക്കം വടയാർ ആലുങ്കൽ എക്‌സ്‌ലന്റ് പ്രതാപചന്ദ്രനാണ് കൊടിക്കൂറ വഴിപാടായി സമർപ്പിച്ചത്.
വ്യാഴാഴ്ച വൈകിട്ട് 6.30ന് തിരുവാതിരകളി, 7.30ന് സംഗീതക്കച്ചേരി. മാർച്ച് 17ന് വൈകിട്ട് 6.30ന് തിരുവാതിര കളി, 7.30ന് സെമി ക്ലാസിക്കൽ ഡാൻസ്. 19ന് വൈകിട്ട് ആറിന് താലപ്പൊലി വരവ്, 6.30ന് തിരുവാതിര കളി, 7.30ന് നൃത്തനൃത്യങ്ങൾ. 20ന് വൈകിട്ട് 6.30ന് തിരുവാതിര കളി, 7.30ന് നൃത്തനൃത്യങ്ങൾ. 21ന് വൈകിട്ട് 6.30ന് തിരുവാതിര കളി, 7.30ന് വീണക്കച്ചേരി. 22ന് രാവിലെ 5.30ന് കൂടിപ്പുജ എഴുന്നള്ളിപ്പ്. 23ന് രാവിലെ 10ന് ഉത്സവബലി ദർശനം, വൈകിട്ട് 6.30ന് തിരുവാതിര കളി, ഏഴിന് കുറത്തിയാട്ടം, രാത്രി 10ന് വലിയ വിളക്ക്.
24ന് രാവിലെ ഏഴിന് പഞ്ചരത്‌ന കീർത്തന ആലാപനം, ഉച്ചക്ക് 12ന് ആറാട്ട് സദ്യ, വൈകിട്ട് 6.30ന് ഓട്ടൻ തുള്ളൽ, ആറാട്ട് ബലി, കൊടിയിറക്ക്, ആറാട്ട് എഴുന്നള്ളിപ്പ്, 8.30ന് ആറാട്ട് വരവ്, പഞ്ചവാദ്യം, വലിയ കാണിക്ക, വെടിക്കെട്ട്, 25 കലശാഭിഷേകം, ശ്രീഭൂതബലി, വലിയ തീയാട്ട് എന്നിവ നടക്കും.
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് വിവിധ സംഘടനകൾ നടത്തുന്ന താലപ്പൊലി 26നും 31നും എപ്രിൽ ഒന്നു മുതൽ എട്ടു വരെയും നടക്കും. ഒൻപത് മുതൽ 12 വരെ എൻ.എസ്.എസ് കരയോഗങ്ങളുടെ എതിരേൽപ്പും താലപ്പൊലിയും 14ന് ഗരുഡൻ തൂക്കവും ഉണ്ടാകും.
ഏപ്രിൽ 15ന് വിഷുക്കണി ദർശനം, തോറ്റം പാട്ട്, വിൻപ്പാട്ട്, തെക്കുപുറത്ത് വലിയ ഗുരുതി, വലിയ തീയാട്ട്, എരിതേങ്ങ, അരിയേറ് എന്നിവയ്ക്കു ശേഷം നട അടക്കും. ദേവി മധുരാപുരിക്ക് പോകുന്നതായാണ് വിശ്വാസം. കർക്കിടകം ഒന്നിന് ദേവി തിരിച്ചെഴുന്നള്ളുന്നതോടെ നട തുറന്ന് നിത്യപൂജകൾ ആരംഭിക്കും