Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ പാഠശാലയുടെ ശിലാസ്ഥാപനം നടത്തി
12/03/2023
എസ്എൻഡിപി യോഗം ഇടയാഴം ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിറ്റ് നിർമിക്കുന്ന ശ്രീനാരായണ പാഠശാലയുടെ ശിലാസ്ഥാപനം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് നിർവഹിക്കുന്നു.

വൈക്കം: എസ്എൻഡിപി യോഗം 119-ാം നമ്പർ ഇടയാഴം ശാഖയുടെ കീഴിലുള്ള ചെമ്പഴത്തി കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ശ്രീനാരായണ പാഠശാലയുടെ ശിലാസ്ഥാപനം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് നിർവഹിച്ചു. ശബരിമല മുൻമേൽശാന്തി മുരളീധരൻ നമ്പൂതിരി മുഖ്യകാർമികനായി. ശിലാസ്ഥാപന സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് ജയകുമാർ ചക്കാല അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.പി സെൻ, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ശാഖാ സെക്രട്ടറി റെജിമോൻ വടക്കേടത്ത്, വാർഡ് മെമ്പർ എൻ സുരേഷ് കുമാർ, ശാഖാ വൈസ് പ്രസിഡന്റ് ജിനി നടുമുറി, ചെയർമാൻ എൻ ജയകുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ രാജു പാരയിൽ, വി.വി കനകാംബരൻ, ജോളി ബിനിമോൻ, എൻ.ഡി ഷാജി, രാജേഷ് തുമ്പിത്തറ, ലിപുന രാജേഷ് എന്നിവർ പ്രസംഗിച്ചു.