Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാളിയമ്മനട ക്ഷേത്രത്തിൽ ഉത്സവം: കുലവാഴപ്പുറപ്പാട് വർണാഭമായി
12/03/2023
വൈക്കം കാളിയമ്മനട ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന കുലവാഴ പുറപ്പാട് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ നിന്നും പുറപ്പെടുന്നു.

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ സമാരംഭം കുറിച്ച് നടന്ന കുലവാഴപ്പുറപ്പാട് വർണാഭമായി. ക്ഷേത്രത്തിന്റെ എല്ലാ ഭാഗങ്ങളും കെട്ടി അലങ്കരിക്കാനുള്ള നാളീകേരകുലകളും വാഴകുലകളും കട്ടിമാലകളും അലങ്കൃതമായ വാഹനത്തിൻ താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ നിന്നാണ് കുലവാഴപ്പുറപ്പാട് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. വൈക്കം ക്ഷേത്രം മേൽശാന്തി ടി.ഡി നാരായണൻ നമ്പൂതിരി കുലവാഴപ്പുറപ്പാടിന്റെ താലങ്ങളിലേക്ക് ദീപം പകർന്നു. വൈകിട്ട് തെക്കുപുറത്ത് കലെമെഴുത്തും പാട്ടും നടന്നു. തന്ത്രി ഹരിഗോവിന്ദൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ഹരികൃഷ്ണൻ, വെളിച്ചപ്പാട് എം.ജയൻ എന്നിവർ കാർമികരായി. കുലവാഴപ്പുറപ്പാടിന് ക്ഷേത്രം പ്രസിഡന്റ് പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് എസ്.ധനഞ്ജയൻ, സെക്രട്ടറി വി.കെ നടരാജൻ ആചാരി, എസ്.ജയൻ, മെമ്പർമാരായ അമ്മിണി ശശി, ജി.രമേശൻ, കെ.സുന്ദരൻ ആചാരി, മാനേജർ, പി.ആർ രാജു എന്നിവർ നേതൃത്വം നൽകി.