Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയ പ്രതിരോധ ജാഥയ്ക്ക് തലയോലപ്പറമ്പില്‍ ആവേശോജ്വല സ്വീകരണം
12/03/2023
ജനകീയ പ്രതിരോധ ജാഥയ്ക്ക് തലയോലപ്പറമ്പില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ജാഥാ ക്യാപ്റ്റന്‍ എം.വി ഗോവിന്ദന്‍ പ്രസംഗിക്കുന്നു.

തലയോലപ്പറമ്പ്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് തലയോലപ്പറമ്പില്‍ ആവേശോജ്വല സ്വീകരണം നല്‍കി. ശനിയാഴ്ച വൈകിട്ട് നടന്ന സ്വീകരണത്തിന്റെ സമ്മേളന നഗറിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ജാഥ എത്തുന്നതിനു മുന്നോടിയായി യുവതി യുവാക്കളടങ്ങിയ ചുവപ്പ് സേന അംഗങ്ങള്‍ തലയോലപ്പറമ്പ് ടൗണില്‍ പരേഡ് നടത്തി. തലയോലപ്പറമ്പ് ആശുപത്രി കവലയില്‍ എത്തിയ ക്യാപ്റ്റന്‍ ചുവപ്പ് സേന അംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും നൂറുകണക്കിന് പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ജാഥാ ക്യാപ്റ്റനെ തുറന്ന വാഹനത്തില്‍ വേദിയിലേക്ക് ആനയിച്ചു.
സ്വീകരണസമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ എം.വി ഗോവിന്ദന്‍, അംഗങ്ങളായ സി.എസ് സുജാത, ഡോ. കെ.ടി ജലീല്‍, എം.സ്വരാജ്, സ്വാഗതസംഘം കണ്‍വീനര്‍ കെ.ശെല്‍വരാജ് എന്നിവര്‍ പ്രസംഗിച്ചു.
രക്തസാക്ഷി വടയാര്‍ തങ്കപ്പന്റെ ഭാര്യ തങ്കമ്മയെയും, സഹപാഠിയുടെ കൊലക്കത്തിക്കിരയായ നിധിനാമോളുടെ അമ്മ ബിന്ദുവിനെയും എം.വി ഗോവിന്ദന്‍ ആദരിച്ചു. സ്ഥലവും വീടും സ്വന്തമായി ഇല്ലാത്ത 13 കുടുംബങ്ങള്‍ക്ക് വേണ്ടി വീട് വെക്കാന്‍ 65 സെന്റ് സ്ഥലം തോന്നയ്ക്കലില്‍ സൗജന്യമായി നല്‍കിയ ഡോ. ആര്‍.ബി വിജയലക്ഷ്മി, സഹോദരന്‍ ആര്‍.ബി ബാബു എന്നിവരെയും ജാഥ ക്യാപ്റ്റന്‍ വേദിയില്‍ ആദരിച്ചു. വൈക്കം ഉദയനാപുരം നന്ദാവനത്തില്‍ ഉഷാദേവി വരച്ച എം.വി ഗോവിന്ദന്റെ ഛായാചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു. ജാഥ അംഗങ്ങളായ പി.കെ ബിജു, ജെയ്ക് സി.തോമസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മന്ത്രി വി.എന്‍ വാസവന്‍, സിപിഎം ജില്ലാ സെക്രട്ടറി എ.വി റസല്‍, ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ തോമസ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനില്‍കുമാര്‍, സി കെ ആശ എംഎല്‍എ, സി.ജെ ജോസഫ്, റെജി സക്കറിയ, കെ അരുണന്‍, എം.പി ജയപ്രകാശ്, ലോപ്പസ് മാത്യു എന്നിവര്‍ പങ്കെടുത്തു.