Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ കൃഷി ഭവന്റെ പൂട്ടുതകര്‍ത്ത് മോഷണം.
26/04/2016

വെച്ചൂര്‍ കൃഷി ഭവന്റെ പൂട്ടുതകര്‍ത്ത് മോഷണം. കൃഷി ഓഫീസര്‍ ബുക്കില്‍ സൂക്ഷിച്ചിരുന്ന 14000 രൂപ നഷ്ടപ്പെട്ടു. രാവിലെ എത്തിയ ജീവനക്കാര്‍ പൂട്ടുതുറന്നുകിടക്കുന്നതുകണ്ട് നടത്തി അന്വേഷണത്തിലാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കൃഷി ഓഫീസര്‍ അവധിയിലാണ്. വൈക്കം പോലീസ് എത്തി അന്വേഷണ നടപടികള്‍ ആരംഭിച്ചു. വൈക്കം നഗരത്തിലും മോഷ്ടാക്കള്‍ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ ദിവസം വയലാര്‍ രവി റോഡിന് സമീപമുള്ള ബേബിയുടെ പെട്ടിക്കട കുത്തിത്തുറന്ന് 15000 രൂപയുടെ സാധനങ്ങള്‍ മോഷ്ടാക്കള്‍ അപഹരിച്ചിരുന്നു. നിരവധി പെട്ടിക്കടകളിലും മോഷണശ്രമം നടന്നിരുന്നു. രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.