Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം വിജയലക്ഷ്മിയുടെ സ്വരമാധുരിയിൽ മനംനിറഞ്ഞ് അമലാഭവൻ
09/03/2023
വൈക്കം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തിൽ മൂത്തേടത്തുകാവ് അമലാഭവനിൽ നടത്തിയ വനിതാദിനാഘോഷം ഗായിക ഡോ. വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗായിക വൈക്കം വിജയലക്ഷ്മിയുടെ സ്വരമാധുരി അമലാഭവനിലെ അന്തേവാസികൾക്ക് മനംനിറഞ്ഞ സംഗീത വിരുന്നായി. ലോക വനിതാദിനത്തിൽ വൈക്കം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തിൽ മൂത്തേടത്തുകാവ് അമലാഭവനിൽ നടത്തിയ ആഘോഷത്തിലാണ് വിജയലക്ഷ്മി സംഗീതാലാപനം നടത്തിയത്. വിജയലക്ഷ്മിയെ കാണാനും അവരുടെ സംഗീതം ആസ്വാദിക്കാനുമുള്ള അന്തേവാസികളുടെ ആഗ്രഹമാണ് വനിതാ ദിനാഘോഷത്തിൽ സഫലമായത്.
കേക്ക് മുറിച്ച് മധുരം പങ്കുവെച്ച് സമിതി അംഗങ്ങളും അന്തേവാസികളും അമലഭവനിലെ സന്യാസിനിമാരും ആഘോഷത്തിൽ പങ്കുചേർന്നു. വിജയലക്ഷ്മി ഉദ്ഘാടനം നിർവഹിച്ചു. ജനമൈത്രി പേലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി കൃഷ്ണൻ പോറ്റി അധ്യക്ഷത വഹിച്ചു. അമലഭവനിലെ അന്തേവാസികൾക്കായി വസ്ത്രങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. ജനമൈത്രി സിആർഒ ബി സിജി, സബ് ഇൻസ്‌പെക്ടർ കെ.വി ബേബി, കോ-ഓർഡിനേറ്റർ പി.എം സന്തോഷ് കുമാർ, കെ ശിവപ്രസാദ്, പിആർഒ ടി.ആർ മോഹനൻ, ടി സജീവ്, പി സോമൻപിള്ള, ലൈല ജയരാജ്, ജൈനമ്മ മാക്‌സ് വെൽ, ജോർജ് കൂടല്ലി, എം.എ അബ്ദുൽ ജലീൽ, വി സോമൻ നായർ, ടി.ആർ സുരേഷ്, എ.ജി ചിത്രൻ, അമലഭവനിലെ സിസ്റ്റർ പ്രഭാത്, സിസ്റ്റർ ജോവാൻ, ജനമൈത്രി ബീറ്റ് ഓഫീസർ സിന്ധു കെ ഹരിദാസ് എന്നിവർ പ്രസംഗിച്ചു. ജനമൈത്രി സമിതി അംഗം പി.കെ ചെല്ലപ്പൻ മാന്ത്രിക കലാപ്രകടനവും നടത്തി.