Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാട്ടിക്കുന്ന് പനയ്ക്കല്‍ ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം ഭക്തിനിര്‍ഭരമായി
09/03/2023
ചെമ്പ് കാട്ടിക്കുന്ന് പനയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണത്തിന്റെ ദീപപ്രകാശനം ദേവസ്വം പ്രസിഡന്റ് സി.പി കൃഷ്ണന്‍ നായര്‍ നിര്‍വഹിക്കുന്നു.

വൈക്കം: വ്രതശുദ്ധിയോടെ മനംനിറയെ ഭക്തിയുമായി എത്തിയ സ്ത്രീകള്‍ ചെമ്പ് കാട്ടിക്കുന്ന് പനയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ദേവിക്ക് ഉത്രം പൊങ്കാല സമര്‍പ്പിച്ചു. രാവിലെ പണ്ടാര അടുപ്പില്‍ ക്ഷേത്രം തന്ത്രി മനയത്താറ്റുമന ചന്ദ്രശേഖരന്‍ നമ്പൂതിരി, കടമ്പനാട്ടില്ലത്ത് അപ്പുക്കുട്ടന്‍ നമ്പൂതിരി എന്നിവര്‍ ദീപം തെളിയിച്ചു. ക്ഷേത്രത്തിന്റെ വടക്കുപുറത്തെ മൈതാനത്താണ് പൊങ്കാലയ്ക്ക് വേദി ഒരുക്കിയത്. നൂറുകണക്കിന് സ്ത്രീകള്‍ പൊങ്കാലയിട്ടു. പൊങ്കാല ചടങ്ങിന്റെ ദീപപ്രകാശനം ക്ഷേത്രം പ്രസിഡന്റ് സി.പി കൃഷ്ണന്‍നായര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ദിവ്യഅഭിഷേകം, പൊങ്കാല പ്രസാദഊട്ട് എന്നിവയും നടന്നു.
മാര്‍ച്ച് 13ന് ഉത്സവം സമാപിക്കും. ദാരികന്‍ തൂക്കം, അനിഴം പ്രസാദഊട്ട്, ദേശതാലപ്പൊലി, ഗരുഡന്‍ തൂക്കം, മുടിയേറ്റ്, തിരിഉഴിച്ചില്‍, വടക്കുപുറത്ത് മഹാഗുരുതി എന്നിവയാണ് പ്രധാന പരിപാടികള്‍. പൊങ്കാല ചടങ്ങിന് ദേവസ്വം പ്രസിഡന്റ് സി.പി കൃഷ്ണന്‍ നായര്‍, സെക്രട്ടറി കെ സജീവന്‍, വിവിധ സമുദായ പ്രതിനിധികളായ ടി.കെ വാസുദേവന്‍, പി.എന്‍ ചന്ദ്രന്‍, പി ഗോപിനാഥപിള്ള, പി ശശിധരന്‍ നായര്‍, എന്‍.ജി ബിജു, ഇ.ജി സുനില്‍കുമാര്‍, കെ വിശ്വംഭരന്‍, ജി യശോധരന്‍, ടി.എസ് സുബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.