Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടോറസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികന് പരുക്ക്
09/03/2023
വൈക്കം-വെച്ചൂര്‍ റോഡില്‍ വിയറ്റ്‌നാം ജങ്ഷനു സമീപം അപകടത്തില്‍പെട്ട ടോറസ് ടിപ്പറും കാറും.

വൈക്കം: ടോറസ് ടിപ്പറും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവിന് പരുക്ക്. വൈക്കം ചെമ്മനത്തുകര നമ്പിയേത്ത് നിഖിലി(30)നാണ് പരുക്കേറ്റത്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെ വൈക്കം-വെച്ചൂര്‍ റോഡില്‍ വിയറ്റ്‌നാം ജങ്ഷനു സമീപമാണ് അപകടം നടന്നത്. വൈക്കം ഭാഗത്തേക്ക് പോകുകയായിരുന്നു കാറില്‍ എതിരെ ലോഡുമായി വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ വട്ടംകറങ്ങി തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ മതിലില്‍ ഇടിച്ചു നിന്നു.
കാറില്‍ ഇടിച്ച ടോറസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചശേഷം അഞ്ജലിയില്‍ കൃഷ്ണന്‍കുട്ടി നായരുടെ വീടിന്റെ മതിലില്‍ ഇടിച്ചു നിന്നു. കാറില്‍ നിഖിലും ഡ്രൈവറും ഉണ്ടായിരുന്നു. എയര്‍ ബാഗ് കൃത്യസമയത്ത് പ്രവര്‍ത്തിച്ചതിനാല്‍ ഡ്രൈവര്‍ക്ക് പരുക്കില്ല. നെറ്റിയ്ക്ക് പരുക്കേറ്റ നിഖിലിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.വൈക്കം പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.