Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തണ്ണീര്‍മുക്കം ബണ്ട് -ബണ്ട് റോഡ് ജങ്ഷന്‍ റോഡ് ആധുനിക നിലവാരത്തിലേക്ക്
09/03/2023
ബി.എം ആന്റ് ബി.സി നിലവാരത്തിലേക്കുയര്‍ത്തുന്ന തണ്ണീര്‍മുക്കം-ബണ്ട് റോഡ് ജങ്ഷന്‍ റോഡിന്റെ നവീകരണ ജോലികള്‍ പുരോഗമിക്കുന്നു.
 
വൈക്കം: പൊതുമരാമത്ത് വകുപ്പ് ആധുനിക നിലവാരത്തില്‍ നവീകരിക്കുന്ന തണ്ണീര്‍മുക്കം ബണ്ട് -ബണ്ട് റോഡ് ജങ്ഷന്‍ റോഡ് നിര്‍മാണം പുരോഗമിക്കുന്നു. ജി 20 ഉച്ചകോടിക്ക് മുന്‍പുള്ള ഉദ്യോഗസ്ഥതല ഷേര്‍പ്പ യോഗം കുമരകത്തുവെച്ച് ചേരുന്നതിനു മുന്നോടിയായാണ് റോഡ് നിര്‍മാണം നടക്കുന്നത്. തണ്ണീര്‍മുക്കം-ബണ്ട് റോഡിന് 2.40 കോടിയും ബണ്ട് റോഡ്-ഇല്ലിക്കല്‍ റോഡിന് 8.73 കോടി രൂപയുമാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. കല്ലറ-വെച്ചൂര്‍ റോഡ് 2.40 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബിഎം ആന്റ് ബിസി നിലവാരത്തിലാണ് റോഡുകളുടെ നിര്‍മാണം. തണ്ണീര്‍മുക്കത്തുനിന്നും-ബണ്ട് റോഡ് ജങ്ഷന്‍ വരെയുള്ള റോഡിന്റെ ടാറിങ് ജോലികള്‍ പൂര്‍ത്തിയായി. കോണ്‍ക്രീറ്റിങ്ങും മറ്റു അനുബന്ധ ജോലികളും രണ്ടാഴ്ചക്കകം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം വൈക്കം സബ് ഡിവിഷന്‍ അസി. എക്‌സി. എഞ്ചിനീയര്‍ സി.ജി റാണി വിജയലക്ഷ്മി അറിയിച്ചു.
വൈക്കം, ഏറ്റുമാനൂര്‍ നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്നതാണ് വെച്ചൂര്‍ പഞ്ചായത്തിലെ ബണ്ട് റോഡില്‍ നിന്നാരംഭിച്ച് കുമരകം പഞ്ചായത്തിലെ ഇല്ലിക്കല്‍ വരെയുള്ള റോഡ്. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം കോട്ടയം സബ് ഡിവിഷനാണ് ഈ റോഡിന്റെ നിര്‍മാണ ചുതമല. ബണ്ട് റോഡ്-ഇല്ലിക്കല്‍ റോഡ് നവീകരണം ഇന്ന് ആരംഭിക്കുമെന്ന് അസി. എഞ്ചിനീയര്‍ വിഷ്ണു പ്രകാശ് അറിയിച്ചു.
കൂടാതെ വൈക്കം-വെച്ചൂര്‍ റോഡില്‍ തോട്ടകം മുതല്‍ ബണ്ട് റോഡ് വരെയുള്ള ഭാഗത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. റോഡ് തകര്‍ന്നു കിടന്ന അവസരത്തില്‍ സി.കെ ആശ എംഎല്‍എയുടെ ആവശ്യപ്രകാരം സഞ്ചാരയോഗ്യമാക്കുന്നതിന് ആദ്യം 25 ലക്ഷവും പിന്നീട് 2 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ റോഡ് കൂടുതല്‍ താറുമാറാകുകയും കൂടുതല്‍ സ്ഥലങ്ങള്‍ ഉയര്‍ത്തി ടൈലുകള്‍ പാകുകയും ടാര്‍ ചെയ്യുകയും ചെയ്യേണ്ടി വന്നതോടെ കൂടുതല്‍ തുക ആവശ്യപ്പെടുകയും അത് അനുവദിക്കുകയും ചെയ്തു. ഈ തുക ഉപയോഗിച്ചുകൊണ്ടുള്ള നിര്‍മാണ ജോലികളാണ് ഇപ്പോള്‍ വൈക്കം-വെച്ചൂര്‍ റോഡില്‍ നടക്കുന്നത്.