Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു
09/03/2023
വൈക്കം താലൂക്ക് എന്‍എസ്എസ് വനിതാ യൂണിയന്‍ നടത്തിയ അന്താരാഷ്ട്ര വനിതാദിനാഘോഷം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു  ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അന്താരാഷ്ട്ര വനിതാദിനം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷം ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുഷമ സന്തോഷ്, എ.കെ റാണിമോള്‍,  ജെസീല നവാസ്, സി ഡിപിഒ ഡോ. കബനി, കൃഷി അസി. ഡയറക്ടര്‍ പി.പി ശോഭ, അജിമോള്‍, ഗീത മനോമോഹന്‍, ലിറ്റി, ആശാലത, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വനിതകളെ ആദരിച്ചു. ടി.വി പുരം ചൈതന്യ കലാവേദിയുടെ നവീന കൈകൊട്ടി കളി, അംഗന്‍വാടി ടീച്ചര്‍മാരുടെ കോല്‍കളി തുടങ്ങി വിവിധ പരിപാടികളും അരങ്ങേറി.
കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാര്‍വദേശീയ വനിതാ ദിനാഘോഷവും സെമിനാറും നടത്തി.  വ്യാപാരഭവനില്‍ നടത്തിയ സമ്മേളനം എന്‍.ജി ഇന്ദിര ഉദ്ഘാടനം ചെയ്തു. ടൗണ്‍ വൈസ് പ്രസിഡന്റ് പി.കെ ഓമന അധ്യക്ഷത വഹിച്ചു. കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വനിതാ ഫോറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോക വനിതാദിന സമ്മേളനവും മുതിര്‍ന്ന വനിതകളെ ആദരിക്കലും എന്‍എസ്എസ് ഹാളില്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം സമ്മേളനം ഉദ്ഘാടനം ചെയ്തു. വനിതാഫോറം ജില്ലാ പ്രസിഡന്റ് ലീലാമ്മ ജിമ്മി അധ്യക്ഷത വഹിച്ചു.
വൈക്കം താലൂക്ക് എന്‍എസ്എസ് വനിതാ യൂണിയന്റെ നേതൃത്വത്തില്‍ വടക്കേനട എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടത്തിയ വനിതാദിന സമ്മേളനം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയന്‍ പ്രസിഡന്റ് കെ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ജി.മായാദേവി മുഖ്യപ്രഭാഷണം നടത്തി. സംരംഭകത്വ മേഖലയില്‍ മികവ് തെളിയിച്ച വനിതകളെ ആദരിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, മീര മോഹന്‍ദാസ്, രമ്യ ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.