Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ത്രീ ശാക്തീകരണ സന്ദേശവുമായി വനിതകളുടെ ബുള്ളറ്റ് യാത്ര
08/03/2023
സ്ത്രീ ശാക്തീകരണ സന്ദേശവുമായി തിരുവനന്തപുരത്തുനിന്നും വൈക്കത്തേക്ക് ബുള്ളറ്റ് യാത്ര നടത്തിയ നാലു വനിതകളെ ശ്രീ മഹാദേവ കോളേജിൽ സ്വീകരിക്കുന്നു.

വൈക്കം: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ജെസിഐയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നിന്നും നാലു വനിതകൾ ബൈക്കിൽ നടത്തിയ യാത്ര വൈക്കം ശ്രീമഹാദേവ കോളേജിൽ സമാപിച്ചു. കോളേജിൽ എത്തിച്ചേർന്ന യാത്രികർക്ക് പ്രിൻസിപ്പാൾ ഡോ. എസ് ധന്യ, വൈസ് പ്രിൻസിപ്പൽ പി.കെ നിതിയ, മാനിഷ കെ ലത്തീഫ്, സ്റ്റാഫ് സെക്രട്ടറി ശ്രീലക്ഷ്മി, സൂപ്രണ്ട് എം.എസ് ശ്രീജ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബ്രേക്ക് ദ ബയാസ് എന്ന മുദ്രാവാക്യം ഉയർത്തി ഷൈനി രാജ് കുമാർ, എസ്.എസ് ചിത്ര, പി.ജെ ആർഷ, റീന എന്നിവരാണ് യാത്ര നടത്തിയത്
തുടർന്ന് 'സ്ത്രീ ശാക്തീകരണത്തിൽ ജനപങ്കാളിത്തം' എന്ന വിഷയത്തിലുള്ള സിംപോസിയം ജെ.സി.ഐ ബി.ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. അനശ്വര കെ പിള്ള അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജർ ബി മായ, സാമൂഹിക പ്രവർത്തക മോളി വർഗീസ്, മായാദേവി, സന്ധ്യ എന്നിവരെ ആദരിച്ചു.  മനോജ് കുമാർ, രൂപേഷ് ആർ മേനോൻ, മാത്യു കൊട്ടാരച്ചിറ, അംബുജാക്ഷൻ എന്നിവർ പ്രസംഗിച്ചു.