Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊങ്കാല സമർപ്പണം ഭക്തിസാന്ദ്രമായി
07/03/2023
വൈക്കത്ത് വടയാർ സമൂഹം പ്രസിഡന്റ് ഈശ്വരയ്യരുടെ വസതിയിൽ സംഘടിപ്പിച്ച പൊങ്കാല സമർപ്പണത്തിന് വൈക്കം ക്ഷേത്രം മേൽശാന്തി ടി.എസ് നാരായണൻ നമ്പൂതിരി പൂജ അർപ്പിക്കുന്നു.

വൈക്കം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ദേവിക്ക് പ്രതീകാത്മകമായി വൈക്കത്തും പൊങ്കാല നിവേദ്യം നടത്തി. വടയാർ സമൂഹം പ്രസിഡന്റ് ഈശ്വരയ്യരുടെ വസതിയിലാണ് പൊങ്കാല സമർപ്പണത്തിന് വേദി ഒരുക്കിയത്. വൈക്കം ക്ഷേത്രം മേൽശാന്തി ടി.എസ് നാരായണൻ നമ്പൂതിരി ചടങ്ങിന് മുഖ്യകാർമികത്വം വഹിച്ചു. ഗോമതി അമ്മാൾ, ശ്രീജാ നാരായണൻ, ദീപ സുരേഷ്, അഖില, രമ കുറുപ്പ്, ഉഷ നവീനൻ, വനജാ ശർമ, ഡോ. എസ്.കെ ഷീബ, കല്ല്യാണിയമ്മാൾ, വിജയലക്ഷമി, രാജലക്ഷ്മി, പത്മിനി, രമ്യാ മഹേഷ്, മറ്റയ്ക്കാട് ലക്ഷമണൻ, ഗണേഷ്, രാമചന്ദ്രൻ എന്നിവരാണ് വൃതശുദ്ധിയോടെ പൊങ്കാല സമർപ്പണം നടത്തിയത്.